Posted By user Posted On

യുഎഇയില്‍ ഉപേക്ഷിക്കപ്പെട്ട സൈക്കിളുകള്‍ നീക്കം ചെയ്യാന്‍ കര്‍ശന നടപടി

വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട സൈക്കിളുകളും ഇലക്ട്രിക് ബൈക്കുകളും നീക്കം ചെയ്യാന്‍ കര്‍ശന നടപടിയുമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി. തലസ്ഥാനത്തിന്‍റെ ആധുനികവും ചിട്ടയുള്ളതുമായ പ്രതിച്ഛായ നിലനിർത്തുന്നതിനുള്ള വിശാലമായ പ്രചാരണത്തിന്‍റെ ഭാഗമായാണ് നടപടി. അബുദാബിയുടെ തുടർച്ചയായ നഗര, സാംസ്കാരിക വികസനത്തിന് അനുസൃതമായി, ജീവിത നിലവാരം ഉയർത്തുക, പൊതു ഇടങ്ങൾ സംരക്ഷിക്കുക, സമൂഹ ക്ഷേമം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ കാംപെയ്‌നുകളുടെ ലക്ഷ്യം. ഈ സംരംഭത്തിന്റെ ഭാഗമായി, ഉപേക്ഷിക്കപ്പെട്ട സൈക്കിളുകളെയും ഇലക്ട്രിക് ബൈക്കുകളെയും ലക്ഷ്യമിട്ട് സിറ്റി മുനിസിപ്പാലിറ്റി സെന്റർ അടുത്തിടെയാണ് ഒരു കാംപെയിൻ ആരംഭിച്ചത്. കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കുകയും പൊതു ആസ്തികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത ഉപേക്ഷിക്കപ്പെട്ട സൈക്കിളുകളെയും ഇലക്ട്രിക് ബൈക്കുകളെയും കണ്ടെത്തി നീക്കം ചെയ്യുന്നതിലാണ് കാംപെയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട 922 സൈക്കിളുകളും 43 ഇലക്ട്രിക് ബൈക്കുകളും അധികൃതർ നീക്കം ചെയ്തു. പൊതു ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ മോട്ടോർ സൈക്കിളുകളുടെ ഉടമകൾക്ക് നിരവധി നിയമലംഘനങ്ങൾ ചുമത്തി. എമിറേറ്റ്‌സ് ലേലവുമായി സഹകരിച്ച് നടത്തിയ ഈ ഓപ്പറേഷൻ, അൽ ദന, അൽ ഹോസ്‌ൻ, അൽ മുഷ്‌രിഫ്, സായിദ് പോർട്ട്, അൽ റീം ഐലൻഡ്, സാദിയാത്ത് ഐലൻഡ്, അൽ മർയ ഐലൻഡ്, അൽ ഹുദൈരിയത്ത് എന്നിവയുൾപ്പെടെ അബുദാബിയിലെ നിരവധി പ്രധാന മേഖലകൾ ഉൾക്കൊള്ളുന്നു. എമിറേറ്റിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ അധികൃതർ നടപടിയെടുക്കുന്നത് ഇതാദ്യമല്ല, മാർച്ച് 22 ന് അബുദാബിയിലെ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ലക്ഷ്യമിട്ട് പുതിയ നിയന്ത്രണങ്ങളും പിഴകളും ഏർപ്പെടുത്തിയിരുന്നു. ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും. രണ്ടാമതും നിയമം ലംഘിക്കുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും. മൂന്നാം തവണയും ഇതേ നിയമം ലംഘിക്കുന്നവർക്ക് 2,000 ദിർഹം പിഴ ചുമത്തുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version