Posted By user Posted On

യുഎഇ; രണ്ട് പ്രധാന ഹൈവേയിൽ വേ​ഗത പരിധി പ്രഖ്യാപിച്ചു, വിശദാശംങ്ങൾ അറിയാം

യുഎഇയിലെ രണ്ട് പ്രധാന ഹൈവേയിൽ വേ​ഗത പരിധി പ്രഖ്യാപിച്ചു. ഏപ്രിൽ 14 മുതൽ പുതിയ വേഗനിയന്ത്രണം നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി-സ്വീഹാൻ റോഡ് (ഇ20), ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷനൽ റോഡ് (ഇ11) എന്നീ റോഡുകളിലാണ് വേഗപരിധി കുറച്ചത്. മണിക്കൂറിൽ 20 കിലോമീറ്റർ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും.

അബുദാബി-സ്വീഹാൻ റോഡ് (E20) – മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്ററായി കുറച്ചു.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) – മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് മണിക്കൂറിൽ 140 കിലോമീറ്ററായി കുറച്ചു.

പൊടി, മൂടൽമഞ്ഞ്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകളിൽ അബുദാബിയിൽ താത്കാലികമായി വേഗപരിധി കുറയ്ക്കുന്നത് പതിവാണ്. ദൂരക്കാഴ്ച കുറയുന്ന സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേഗനിയന്ത്രണം സ്ഥിരമായ മാറ്റമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version