
അത്യാഹിത വാഹനങ്ങൾക്ക് മാർഗതടസ്സമുണ്ടാക്കി; യുഎഇയിൽ 325 ഡ്രൈവർമാർക്ക് 3,000 ദിർഹം വീതം പിഴ
യുഎഇയിൽ കഴിഞ്ഞവർഷം അത്യാഹിത വാഹനങ്ങൾക്ക് വഴി നൽകാത്ത 325 ഡ്രൈവർമാർക്ക് 3,000 ദിർഹം വീതം പിഴ ചുമത്തി. ദുബായിലാണ് ഏറ്റവും കൂടുതൽ നിയമലംഘനം റിപ്പോർട്ട് ചെയ്തത്, 160. അബുദാബി 107, അജ്മാൻ 31, ഷാർജ 17, റാസൽഖൈമ 5, ഉമ്മുൽഖുവൈൻ 3, ഫുജൈറ 2 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ കണക്കുകൾ. ഡ്രൈവർമാരുടെ ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തി വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുത്തു. അത്യാഹിതവിഭാഗം വാഹനങ്ങളിലെ ക്യാമറ പൊലീസിൻറെ സ്മാർട്ട് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ മാർഗതടസ്സമുണ്ടാക്കുന്ന ഡ്രൈവറുടെയും വാഹനത്തിന്റെയും ചിത്ര സഹിതമുള്ള വിവരങ്ങൾ യഥാസമയം പൊലീസിന് ലഭിക്കുന്നതിനാൽ വേഗം നടപടി ഉണ്ടാകും.
അടിയന്തര ഘട്ടങ്ങളിൽ അത്യാഹിത വാഹനങ്ങൾ റോഡ് ഷോൾഡറിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഗതാഗതക്കുരുക്കിൽനിന്നു രക്ഷപ്പെടാൻ സാധാരണക്കാർ പലരും റോഡിന് ഇരുവശത്തുമുള്ള ഈ പാതയിലൂടെ വാഹനം ഓടിക്കുന്നത്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിയമം കർശനമാക്കുന്നത്.
വാഹനാപകടമോ തീപിടിത്തമോ മറ്റോ റിപ്പോർട്ട് ചെയ്താൽ ആംബുലൻസ്, പൊലീസ്, അഗ്നിശമന സേനാ വാഹനങ്ങൾ വേഗം ലക്ഷ്യസ്ഥാനത്തുന്നത് ഈ പാതയിലൂടെയാണ്. ആംബുലൻസിന്റെയും ഫയർഫോഴ്സിന്റെയും പട്രോളിങ് വാഹനങ്ങളുടെയും അപായ സൂചനാ ശബ്ദമോ വെളിച്ചമോ (ഫ്ലാഷ് ലൈറ്റ്സ്) കണ്ടാൽ ഉടൻ മറ്റു വാഹനങ്ങൾ ഒതുക്കി വഴി കൊടുക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)