Posted By user Posted On

അബു സംറ ബോർഡർ കടന്നു പോകുന്നവർ മെട്രാഷ് ആപ്പിലെ പ്രീ-രജിസ്‌ട്രേഷൻ സേവനം ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

അബു സംറ ബോർഡർ കടന്നു പോകാനുദ്ദേശിക്കുന്ന യാത്രക്കാർ അവരുടെ യാത്രാ പ്രക്രിയ എളുപ്പത്തിലാക്കുന്നതിന് മെട്രാഷ് ആപ്പിലെ പ്രീ-രജിസ്ട്രേഷൻ സേവനം ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) നിർദ്ദേശിച്ചു.

പൗരന്മാർക്കും താമസക്കാർക്കും അബു സംറ അതിർത്തിയിലെ യാത്രാ നടപടിക്രമങ്ങൾ കൂടുതൽ സുഗമമായി പൂർത്തിയാക്കാൻ ഈ ഓപ്ഷണൽ സേവനം സഹായിക്കുമെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ MoI പറഞ്ഞു.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന്, മെട്രാഷ് ആപ്പ് തുറന്ന്, “ട്രാവൽ” ഐക്കണിൽ ക്ലിക്ക് ചെയ്ത്, “പ്രീ-രജിസ്ട്രേഷൻ അറ്റ് അബു സംറ പോർട്ട് ” ഓപ്ഷൻ തിരഞ്ഞെടുക്കുക.

തുടർന്ന്, നിങ്ങളുടെ വിശദാംശങ്ങൾ നൽകുക, നിങ്ങൾ പ്രവേശിക്കുകയാണോ പുറത്തു കടക്കുകയാണോ എന്നതു തിരഞ്ഞെടുക്കുക, യാത്രാ തീയതി തിരഞ്ഞെടുക്കുക, വാഹനവും ഡ്രൈവറും തിരഞ്ഞെടുക്കുക, യാത്രക്കാരെ ചേർക്കുക, “നെക്സ്റ്റ്” ക്ലിക്ക് ചെയ്യുക. ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഒരു ടെക്സ്റ്റ് മെസേജ് ലഭിക്കും.

ഈ സേവനം ഉപയോഗിക്കുന്നതിലൂടെ, യാത്രക്കാർക്ക് പ്രീ-രജിസ്ട്രേഷൻ ലെയ്ൻ ഉപയോഗിക്കാനും സാധാരണ ലൈനുകളിലെ നീണ്ട ക്യൂകളിൽ കാത്തിരിക്കുന്നത് ഒഴിവാക്കാനും കഴിയും

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *