
നിയമലംഘനം; ഖത്തറിൽ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ
ദോഹ ∙ ഖത്തറിൽ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചതിനെ തുടർന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ മറൈൻ പ്രൊട്ടക്ഷൻ വകുപ്പാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. രാജ്യത്ത് നിരോധിക്കപ്പെട്ട ഫിഷിങ് ഗിയർ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ്. അതേസമയം എത്ര മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
മത്സ്യത്തൊഴിലാളികളെ പിടികൂടുന്ന വിഡിയോയും അധികൃതർ പങ്കുവച്ചിട്ടുണ്ട്.ഖത്തരി സമുദ്രത്തിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കാനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനും ലക്ഷ്യമിട്ടാണ് കർശന നടപടികൾ സ്വീകരിക്കുന്നത്.ഇതിന്റെ ഭാഗമായി പരിസ്ഥിതി നിയമ ലംഘനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കും കടൽയാത്രികർക്കുമെതിരെ കർശന നിയമങ്ങളാണ് സ്വീകരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)