
യുഎഇയിൽ മൊബൈൽ ഫോൺ കവർച്ച; 2 പേർക്ക് തടവ്, 2.11 ലക്ഷം ദിർഹം പിഴ
48 മൊബൈൽ ഫോണുകൾ കവർന്ന 2 ഏഷ്യക്കാർക്ക് ഒരു മാസം തടവും 2.11 ലക്ഷം ദിർഹം പിഴയും വിധിച്ച് ദുബായ് കോടതി. ദുബായ് നായിഫിൽ 2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൊബൈൽ ഫോണുകൾ വാങ്ങാൻ താൽപര്യം അറിയിച്ച് എത്തിയ രണ്ടുപേർ ചേർന്നാണ് ഇലക്ട്രോണിക് സ്ഥാപന ഉടമയെ വഞ്ചിച്ചത്. പ്രതികൾ കച്ചവടം ഉറപ്പിച്ച് ഫോൺ ഏറ്റുവാങ്ങി. പണം മറ്റൊരു ഓഫിസിലാണെന്നും വൈകിട്ട് എത്തിക്കാമെന്നും പറഞ്ഞ് പോയ ഇവർ പിന്നീട് തിരിച്ചുവന്നില്ല.ഇടപാട് ഉറപ്പിച്ചയാളെ വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടപ്പോൾ ബിസിനസ് പങ്കാളി ഫോണുകളുമായി കടന്നുകളഞ്ഞതായി അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തെ തടഞ്ഞുനിർത്തുകയും പൊലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ പിടികൂടിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)