Posted By user Posted On

കടലാമകളുടെ പ്രജനനത്തിന് കൂടൊരുക്കാൻ ഖത്തര്‍

ദോഹ: കടലാമകളുടെ പ്രജനനത്തിന് കൂടൊരുക്കാൻ ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ഈ മാസം മുതല്‍ ആഗസ്റ്റ് വരെ നാല് മാസമാണ് കടലാമകളുടെ പ്രജനന കാലം. വിപുലമായ സംവിധാനങ്ങളാണ് ഓരോ സീസണിലും കടലാമകളുടെ മുട്ടിയിടലിനും അവയുടെ സംരക്ഷണത്തിനുമായി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഒരുക്കുന്നത്. തണുപ്പ് കാലം മാറി, അന്തരീക്ഷം പതുക്കെ ചൂട് പിടിച്ചു തുടങ്ങവെയാണ് അപൂർവ ഇനം ആമകൾ ഖത്തർ കടൽ തീരത്തെത്തുന്നത്. ഇതിന്റെ ഭാഗമായി തീരമേഖലകളുടെ ശുചീകരണ പ്രവർത്തനങ്ങളും നേരത്തെ പൂർത്തിയാക്കി. വംശനാശ ഭീഷണി നേരിടുന്ന ഹോക്‌സ്ബിൽ കടലാമകളാണ് കൂട്ടമായെത്തുന്നത്. 2003 മുതലാണ് വംശനാശ ഭീഷണി നേരിടുന്ന ഹോക്‌സ്ബിൽ കടലാമകളുടെ സംരക്ഷണ പദ്ധതിക്ക് ഖത്തർ തുടക്കം കുറിച്ചത്. ഖത്തറിനോട് ചേര്‍ന്നുള്ള ദ്വീപുകളിലും പ്രജനനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 70 മുതല്‍ 95 മുട്ടകള്‍ വരെയാണ് ഓരോ കൂട്ടിലും ഇടുന്നത്. 52 മുതല്‍ 62 ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയും ചെയ്യും. വേലിയേറ്റങ്ങളിലും തിരമാലകളിലും പെട്ട് കടലാമക്കൂടുകൾ നശിക്കാതിരിക്കുന്നതിനായി ഇവ മാറ്റി സ്ഥാപിക്കുക, കൂടുകളുടെ താപനില നിരീക്ഷിക്കുക, കൂടുതൽ പഠനത്തിനായി ആമകളിൽ ട്രാക്കിങ് ഉപകരണങ്ങൾ സജ്ജീകരിക്കുക, ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുക എന്നിവയും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *