
ഗാസ മധ്യസ്ഥത: മാധ്യമ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഖത്തർ
ദോഹ: ഗാസ മധ്യസ്ഥ ശ്രമങ്ങളിൽ ഈജിപ്തിന്റെ പങ്ക് മറച്ചുവെക്കാൻ പണം നൽകിയെന്ന മാധ്യമ വാർത്തകളെ ശക്തമായി അപലപിച്ച് ഖത്തർ. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലാണ് നടന്നത്. ഈജിപ്ത് നടത്തിയ ഇടപെടലുകളെ മറച്ചുവെയ്ക്കാനും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് കൂടുതൽ മാധ്യമ ശ്രദ്ധ ലഭിക്കാനും പണം നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണെന്നും ഖത്തര്‍ ഇന്റർനാഷണൽ മീഡിയ ഓഫീസ് ആരോപിച്ചു
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)