Posted By user Posted On

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് രണ്ട് മണിക്കൂറിലെത്തിയാലോ? അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ കമ്പനി

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ബുള്ളറ്റ് അണ്ടർ വാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ ആസ്ഥാനമായ നാഷണൽ അഡ്‌വൈസർ ബ്യൂറോ ലിമിറ്റഡ്. മുംബൈയിൽ നിന്ന് ഫുജൈറയിലേക്കാണ് ട്രെയിൻ. വെള്ളത്തിനടിയിലൂടെ മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാരെ മാത്രമല്ല ഇന്ധനമുൾപ്പടെ കൊണ്ടുപോകാം.പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യ-യുഎഇ യാത്രാസമയം രണ്ട് മണിക്കൂറായി കുറയും. നിലവിൽ വിമാനത്തിൽ 4 മണിക്കൂറാണ് യാത്രാ സമയം. ഒരേ സമയം യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാൽ ഇരുരാജ്യങ്ങൾക്ക് മാത്രമല്ല റെയിൽ കടന്നുപോകുന്ന ഇതര രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് നാഷനൽ അഡ്‌വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൽറ്റന്റ് അബ്ദുല്ല അൽ ഷെഹി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതായിരിക്കും പദ്ധതി.യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം കയറ്റി അയയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. അണ്ടർവാട്ടർ ട്രെയിൻ പദ്ധതി യാത്രക്കാർക്ക് ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിലാണ് വിഭാവനം ചെയ്യുന്നതെന്നാണ് സൂചന.കടലിനടയിലൂടെയുള്ള അതിവേഗ റെയിൽ ശ്യംഖല സ്ഥാപിക്കലാണ് വെല്ലുവിളി നിറഞ്ഞ ഘട്ടം. സാധ്യതാ പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളുടെ ഫണ്ടും വേണം. 2000 കിമീ ദുരിത്തിലാണ് ദുബായ്-മുംബൈ നഗരങ്ങളെ റെയിൽ വഴി ബന്ധിപ്പിക്കുക. പദ്ധതിയ്ക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാൽ നിർമ്മാണം പൂർത്തിയാക്കി 2030-ൽ സർവീസ് ആരംഭിക്കാനാണ് നീക്കം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *