
സ്വർണ വിലയെ പിടിച്ചു കെട്ടാൻ യുഎഇ ജ്വല്ലറികൾ: വാങ്ങുന്നവർക്ക് ലാഭം; പദ്ധതികൾ ഇങ്ങനെ
സ്വർണ വില കുതിക്കാൻ തുടങ്ങിയതോടെ ജ്വല്ലറികളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ചിലർ വില കുറയാൻ കാത്ത് നിൽക്കുകയാണ്. ചിലരാകട്ടെ നിക്ഷേപമെന്ന നിലയിൽ ആഭരണങ്ങൾ വാങ്ങിക്കൂട്ടുന്ന പതിവ് വിട്ട് ഡിജിറ്റൽ ഗോൾഡിലേക്ക് കടന്നു. ഇത്തരത്തിൽ ഉപഭോക്താക്കൾ വാങ്ങാൻ മടിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ജ്വല്ലറി ഉടമകളും തന്ത്രം മാറ്റിയിരിക്കുകയാണ്. യുഎഇയിൽ ഈ തന്ത്രം ഒരു പരിധിവരെ വിജയിച്ചതിന്റെ ആശ്വാസവും ഉടമകൾ പങ്കുവെയ്ക്കുന്നത്.ആഗോള സാഹചര്യങ്ങൾ യുഎഇ സ്വർണ വിലയിൽ റെക്കോഡ് വർധനവാണ് ഉണ്ടാക്കിയത്. ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 376.75 ദിർഹമാണ്. 22 കാരറ്റിന് 348.75 ദിർഹവും 18 കാരറ്റിന് 28675 ദിർഹവും നൽകണം. ഈ വിലക്കയറ്റം വലിയ വെല്ലുവിളിയാണ് തീർക്കുന്നതെന്നാണ് അബുദാബിയിൽ നിന്നുള്ള അജന്ത ജ്വല്ലറി ഡയറക്ടർ വരുൺ പാട്നി പറയുന്നത്. ‘ചിലർ വില കുറയാൻ കാത്ത് നിൽക്കുകയാണ്. ചിലർ ഇതാണ് വില കുറഞ്ഞ് കിട്ടുന്ന മികച്ച സമയം എന്ന നിലയിൽ വാങ്ങുന്നുണ്ട്. റമദാൻ മാസത്തിലെ വിലക്കയറ്റവും തിരിച്ചടിയായി, പാട്നി പറഞ്ഞു.’ഞങ്ങളുടെ പല കടകളിലും പണിക്കൂലി ഇല്ലാതെയാണ് സ്വർണം വിറ്റത്. മാത്രമല്ല ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കും വിലകൂടി. എല്ലാ ദിവസവും ധരിക്കാൻ കഴിയുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടാണ് ആളുകൾക്ക് പ്രിയം. അതിനാൽ ഞങ്ങളും ഇപ്പോൾ ഇത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള കളക്ഷനുകൾ ധാരാളമായി എത്തിക്കുന്നുണ്ട്’, പാട്നി പറഞ്ഞു.പണം ഉണ്ടാക്കാനുള്ള മികച്ച സമയം ഇതാണെന്ന ചിന്തയിൽ വില ഉയർന്നതോടെ പഴയ സ്വർണം വിൽക്കുന്നത് കൂടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വില ഉയർന്നതോടെ സ്വർണം വാങ്ങുന്നത് പാടേ ഉപേക്ഷിച്ചെന്നാണ് ഒരു ഉപഭോക്താവ് പ്രതികരിച്ചത്. ‘ 10 വർഷം മുൻപാണ് ഞാൻ യുഎഇയിൽ എത്തിയത്. ആ സമയത്ത് സ്വർണം പവന് വില 120 ദിർഹമാണ്. എന്നാൽ ഇപ്പോൾ മൂന്നിരട്ടിയാണ് വില വർധിച്ചത്. അതിനാൽ ചെറിയ സ്വർണാഭാരണങ്ങൾ സമ്മാനമായി കൊടുക്കുന്നതൊക്കെ ഇപ്പോൾ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്’, അദ്ദേഹം പറഞ്ഞു. സ്വർണ വില ഉടൻ കുറയുമെന്നാണ് മനസിലാക്കുന്നത്. ആ സമയത്ത് ഇനി സ്വർണം വാങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രൊഷണലുകളെ ആകർഷിക്കാൻ പലതരം സ്കീമുകളും ജ്വല്ലറികൾ പയറ്റുന്നുണ്ടെന്ന് സമ്മതിക്കുകയാണ് ടിയാര ജെംസ് ആന്റ് ജ്വല്ലറി ഉടമ ആശിഷ് വിജയ്. പഴയ സ്വർണം കൊടുത്തുള്ള എക്സ്ചേഞ്ച് ഓഫറുകൾ,സ്വർണത്തിന്റെ ഡിസൈനുകൾക്ക് പ്രധാന്യം കൊടുത്തുള്ള വിൽപന കുറഞ്ഞ പണിക്കൂലി എന്നിങ്ങനെ പലതരം സ്കീമുകളാണ് റീട്ടെയിൽ ഷോപ്പുകൾ നൽകുന്നത്. സ്വർണത്തെ നിക്ഷേപം എന്ന നിലയിൽ ആളുകൾ സമീപിക്കുന്നത് പോസിറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്വർണത്തിന് വില ഉയരുന്നതോടെ നിക്ഷേപകർ കൂടുതലായി സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫുകളും ഡിജിറ്റൽ ഗോൾഡും വാങ്ങിക്കൂട്ടുന്നുണ്ടെന്ന് വിജയ് പറയുന്നു. സ്വർണത്തിലേക്ക് നിക്ഷേപം കൂടുന്നതോടെ ഈ വർഷം സ്വർണം ഔൺസിന് 3500 തൊട്ടേക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.ആളുകൾ സ്വർണ്ണക്കട്ടികളിലും നാണയങ്ങളിലും നിക്ഷേപിക്കാനാണ് താത്പര്യപ്പെടുന്നത്. ഇത് വേഗത്തിൽ വിൽക്കാൻ സാധിക്കും. 24 കാരറ്റാണ് കൂടുതൽ ശുദ്ധമായ സ്വർണം എന്നതിനാൽ അതും ആളുകൾ കൂടുതലായി വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)