Posted By user Posted On

യുഎഇ: ഒരുകാലത്ത് താമസക്കാരുടെ ‘രണ്ടാമത്തെ വീട്’; പ്രശസ്തമായ സഫീർ മാൾ 19 വർഷങ്ങൾക്ക് ശേഷം അടച്ചുപൂട്ടി

ഷാർജയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായ സഫീർ മാൾ അടച്ചുപൂട്ടി. തിരക്കേറിയ നഗരത്തിലെ ഒരു ഐക്കണിക് ലാൻഡ്‌മാർക്കായി മാറിയ മാൾ രണ്ട് മാസം മുമ്പ് അടച്ചുപൂട്ടിയത്. മാളിന്റെ മുൻവശത്തുള്ള പേരും ലോ​ഗോയും ഉൾപ്പടെയുള്ള ബോർഡുകൾ അഴിച്ചുമാറ്റിയിട്ടുണ്ട്. എന്നാൽ, മാൾ അടച്ചുപൂട്ടാനുള്ള കാരണങ്ങൾ ഒന്നും തന്നെ മാൾ ഉടമകൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മൂന്ന് നിലകളാണ് സഫീർ മാളിനുള്ളത്. കൂടാതെ വിശാലമായ രണ്ട് ബേസ്മെന്റ് പാർക്കിങ്ങും ഉണ്ടായിരുന്നു. 2005ൽ അൽ സഫീർ ​ഗ്രൂപ്പ് നിർമ്മിച്ചതാണ് ഈ ഷോപ്പിങ് കേന്ദ്രം. തുടക്കം ഡിസ്കൗണ്ട് സെന്ററായിട്ടായിരുന്നെങ്കിലും പിന്നീട് മാൾ ആയി വിപുലീകരിക്കുകയായിരുന്നു. മാളുകളുടെ തുടക്ക കാലം ആയതുകൊണ്ട് തന്നെ സഫീർ മാളിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. ഷാർജയിലെ അൽഖാൻ റോഡിലെ പ്രധാന ലാൻഡ്മാർക്ക് ആയിരുന്ന സഫീർ മാൾ പൗരന്മാരുടെയും പ്രവാസികളുടെയും ഒത്തുചേരലിനുള്ള മുഖ്യ ഇടം കൂടിയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *