അൽ നഹ്മ ആർട്ട് ഫെസ്റ്റിന്റെ ഭാഗമായ ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം; 18,000 റിയാൽ വരെ സമ്മാനം
ദോഹ: ഏപ്രിൽ 13 മുതൽ 15 വരെ കതാറ കൾചറൽ വില്ലേജിൽ നടക്കുന്ന അൽ നഹ്മ ആർട്ട് ഫെസ്റ്റിവലിന്റെ ഭാഗമായി ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കുന്നു. നഹം അൽ ഖലീജ് എന്ന പേരിൽ അടുത്തയാഴ്ച നടക്കുന്ന പരമ്പരാഗത കടൽ പാട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് സ്വദേശികൾക്കും താമസക്കാർക്കും പങ്കെടുക്കാവുന്ന ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്.
18,000 റിയാൽ വരെയാണ് വിവിധ സ്ഥാനങ്ങളിലുള്ളവർക്കായി സമ്മാനം. ഏപ്രിൽ 13-15 വരെ നടക്കുന്ന അൽ നഹ്മ ആർട്ട് ഫെസ്റ്റിവൽ വേളയിൽ ഒപ്പിയെടുക്കുന്ന അതുല്യമായ ദൃശ്യങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. അപേക്ഷകൾ ഏപ്രിൽ 20ന് മുമ്പായി സമർപ്പിച്ചിരിക്കണം.
ഓരോ മത്സരാർഥിക്കും പരമാവധി 10 ഫോട്ടോകൾ വരെ സമർപ്പിക്കാം, എല്ലാ ഫോട്ടോകളും കതാറ ബീച്ചിൽ നടക്കുന്ന അൽ നഹ്മ ആർട്ട് ഫെസ്റ്റിവലിൽ പകർത്തിയവ ആയിരിക്കണം. മൊബൈൽ ഫോണുകൾ, മറ്റു സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിച്ചോ എടുത്ത ഫോട്ടോകൾ സ്വീകരിക്കുന്നതല്ല.
കൃത്രിമത്വങ്ങൾ വരുത്താത്ത മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങൾ pc@qpc.qa എന്ന ഇ-മെയിൽ വിലാസം വഴി അയക്കാവുന്നതാണ്. ആകെ 18,000 റിയാൽ സമ്മാനമായി ലഭിക്കും, ഒന്നാം സ്ഥാനത്തിന് 8,000 റിയാലും രണ്ടാം സ്ഥാനത്തിന് 6,000 റിയാലും മൂന്നാം സ്ഥാനത്തിന് 4,000 റിയാലുമാണ് സമ്മാനം. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.katara.net ൽ ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)