സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ആരോഗ്യത്തിന് ഹാനികരം, യുഎഇയിൽ 41 ഉൽപന്നങ്ങൾക്കുകൂടി വിലക്ക്
ഭാരം കുറക്കൽ, ലൈംഗികശേഷി വർധിപ്പിക്കൽ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി വിപണിയിലുള്ള 41 ഉൽപന്നങ്ങൾ ആരോഗ്യത്തിന് ഹാനികരവും സുരക്ഷിതവുമല്ലെന്ന് അബൂദബി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ ഉൽപന്നങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ജനുവരി മുതൽ മാർച്ച് 27 വരെയുള്ള കാലയളവിലാണ് ആരോഗ്യവകുപ്പ് ഇത്രയധികം ഉൽപന്നങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തി വിലക്കിയത്.വ്യാജമോ മായം ചേര്‍ത്തതോ ആയ ഉല്പന്നങ്ങളുടെ നിര്‍മാണം രണ്ടുവര്‍ഷം വരെ തടവും 5000 മുതല്‍ 10 ലക്ഷം വരെ ദിര്‍ഹം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് തടവും ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിക്കുകയും കൂടാതെ നിയമവിരുദ്ധ വസ്തുക്കള്‍ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യും.തുടര്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഇരട്ടിയായിരിക്കും. സ്ഥാപനം ഒരു വര്‍ഷത്തേക്ക് വരെ അടച്ചുപൂട്ടുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ലാതിരിക്കുകയും എന്നാല്‍ അവ തടയുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന മാനേജര്‍മാര്‍ക്കും തടവ് അടക്കമുള്ള ശിക്ഷ ലഭിച്ചേക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)