
യുഎഇയിൽ മെട്രോ സ്റ്റേഷനുകളിൽ പുതിയ ദിശ ബോർഡുകൾ
എമിറേറ്റിലുടനീളമുള്ള മെട്രോ സ്റ്റേഷനുകളിലെ ദിശ ബോർഡുകളും അടയാളങ്ങളും നവീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ചെറിയ പെരുന്നാൾ അവധി ദിനങ്ങളിലാണ് യാത്രക്കാർക്ക് പ്രയാസകരമാവാത്ത രീതിയിൽ പ്രവൃത്തികൾ പൂർത്തീകരിച്ചത്.സ്റ്റേഷനുള്ളിൽ എത്തുന്ന യാത്രക്കാർക്ക് നാവിഗേഷൻ കൂടുതൽ എളുപ്പവും ലളിതവുമാക്കുന്നതിനും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ദിശ ബോർഡുകൾ സ്ഥാപിച്ചതെന്ന് ആർ.ടി.എ അറിയിച്ചു. സ്റ്റേഷനുകളുടെ എൻട്രൻസ്, എക്സിറ്റ് എന്നിവിടങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ വ്യക്തമായി ദിശ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന മഞ്ഞ നിറത്തിലുള്ള ബോക്സോടുകൂടി ദിശ ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)