
അവധിക്കാലം; കുട്ടികളിൽ ജാഗ്രത വേണമെന്ന് ഖത്തര്‍ അധികൃതര്‍
ദോഹ: അവധി ആഘോഷ വേളയിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ബീച്ചുകൾ, നീന്തൽക്കുളങ്ങൾ, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ കുട്ടികളുടെ സുരക്ഷയിൽ ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പും ആഭ്യന്തര മന്ത്രാലയവും.
കാലാവസ്ഥ മെച്ചപ്പെട്ടതോടെ കുടുംബങ്ങൾ കൂടുതൽ സമയം പുറത്ത് ചെലവഴിക്കുന്നതിനാൽ കുട്ടികളെ നിരീക്ഷിക്കണമെന്ന് എച്ച്.എം.സി പീഡിയാട്രിക് വിഭാഗം ചെയർമാനും പീഡിയാട്രിക് എമർജൻസി സെന്റർ മേധാവിയുമായ ഡോ. മുഹമ്മദ് അലംരി പറഞ്ഞു.
ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ള ശരിയായ നീന്തൽ ഉപകരണങ്ങൾ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും പൊതു കുളങ്ങളിലും ബീച്ചുകളിലും തൊട്ടടുത്ത സുരക്ഷാ സേവനങ്ങളും ലൈഫ് ഗാർഡ് സ്റ്റേഷനുകളും പരിചയപ്പെടണമെന്നും അദ്ദേഹം രക്ഷിതാക്കളോട് അഭ്യർഥിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)