
യുഎഇയിലെ ഈ മാറ്റങ്ങൾ ഏപ്രിൽ മുതൽ; അറിയാതെ പോകരുത്
നിരവധി നിയമപരിഷ്‌ക്കാരങ്ങളൊടെയാണ് യുഎഇ 2025നെ വരവേറ്റത്. അതിനാൽ ഈ വർഷം തുടങ്ങിയത് മുതൽ നിരവധി മാറ്റങ്ങൾ ഓരോ മാസവും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മാസം തുടങ്ങാനിരിക്കെ യുഎഇയിൽ വരുന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമാണ് എന്നതാണ് ഈ വീഡിയോയിൽ നമ്മൾ പറയാൻ പോകുന്നത്. ഇതിൽ പ്രധാനമായും യുഎഇയിലെ ‘Personal Status Law’ യിലെ പുതിയ പരിഷ്കാരങ്ങൾ അടക്കം ഉൾപ്പെടുന്നുണ്ട്. കുടുംബക്ഷേമത്തിനും കുട്ടികളുടെ സംരക്ഷണത്തിനും പ്രാധാന്യമേറെയുള്ള നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ ഏപ്രിൽ മുതൽ നിലവിൽ വരികയാണ്. ഏപ്രിൽ 15 മുതലാണ് രാജ്യത്തെ കോടതികൾ പുതിയ നിയമങ്ങൾ നടപ്പിലാക്കി തുടങ്ങുക. രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങൾ, സംസ്‌കാരം, പൈതൃകം എന്നിവയിൽ ഊന്നി നിന്നുകൊണ്ട് രാജ്യത്തെ വ്യക്തിഗത നിയമങ്ങൾ പരിഷ്‌ക്കരിക്കുകയെന്നതാണ് പുതിയ നിയമത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കുള്ള ശിക്ഷകളും യുഎഇയിൽ കർശനമാക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)