
യുഎഇയിൽ സംഭവിക്കാനിരിക്കുന്ന കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് വിദഗ്ദ്ധർ പറയുന്നത് ശ്രദ്ധിക്കാതെ പോകരുത്
റംസാനും ഈദ് ആഘോഷങ്ങൾക്കും ശേഷം പുതിയൊരു മാസത്തിലേയ്ക്ക് കടന്നിരിക്കുകയാണ് യുഎഇ. ഇതിനിടെ രാജ്യത്ത് കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാഷണൽ സെന്റർ ഒഫ് മെറ്റീരിയോളജി (എൻസിഎം). വരും ദിവസങ്ങളിൽ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.ഇന്ന് യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ മേഘാവൃതമായിരിക്കും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ഇത് മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ വരെ വർദ്ധിക്കാനും ഇടയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തോതിൽ തിരമാലകൾ ഉയരാൻ സാദ്ധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ദുബായിൽ താപനില പരമാവധി 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അബുദാബിയിൽ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 21 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.രാജ്യത്ത് പതിവായി കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുകയാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്തുനിന്ന് വസന്തത്തിലേക്ക് മാറുന്നതാണ് ഇതിന് കാരണം. മേയ് വരെ ഇത് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യുഎഇയിലെ കാലാവസ്ഥ വ്യതിയാനം ടൂറിസം മേഖലയ്ക്കും വലിയ ഉണർവാണ് നൽകുന്നത്. സാധാരണയായി ഫെബ്രുവരി- മാർച്ച് മാസങ്ങൾവരെയാണ് യുഎഇയിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം ഇത് ഏപ്രിൽവരെ നീളുമെന്ന് ടൂറിസം വിദഗ്ദ്ധർ വിലയിരുത്തുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)