
ഖത്തറിലെ പതിവ് ആഘോഷ വേദികളായി ഈ സ്ഥലങ്ങൾ; ആയിരങ്ങൾ ഒത്തുചേർന്ന് പെരുന്നാൾ വൈബ്
കതാറ, ലുസൈൽ, സൂഖ് എന്നിവിടങ്ങൾക്കുപുറമെ പൊതു പാർക്കുകളിലും കടൽ തീരങ്ങളിലും പെരുന്നാൾ തിരക്ക്. ഖത്തറിലെ പതിവ് ആഘോഷ വേദികളാണ് ഈ സ്ഥലങ്ങൾ.
സ്വകാര്യ മേഖലകളിലും രണ്ട് മുതൽ നാലു ദിവസം വരെ അവധിയായതോടെ പ്രവാസികൾ കുടുംബ സമേതമാണ് പുറത്തിറങ്ങുന്നത്. പാർക്കുകൾ, കടൽതീരങ്ങൾ, മാളുകൾ, കതാറ ഉൾപ്പെടെ സ്ഥലങ്ങളിലേക്കാണ് കുടുംബയാത്ര ഏറെയും.
പെരുന്നാളിന്റെ മൂന്ന് ദിനങ്ങളിലും അഭൂതപൂർവമായ തിരക്കാണ് കതാറയിൽ അനുഭവപ്പെടുന്നത്. വൈകീട്ട് നാലു മുതൽ രാത്രി 10 വരെയാണ് കതാറയിൽ പരിപാടി. എന്നാൽ, ഉച്ച കഴിഞ്ഞുതന്നെ ഇവിടേക്ക് സന്ദർശക പ്രവാഹം ആരംഭിക്കുകയായി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് എത്തിച്ചേരാൻ കഴിയാതെ പാതിവഴിയിൽ നിന്നും നിരാശരായി മടങ്ങിയത്. അതേസമയം, സ്വകാര്യ വാഹനങ്ങൾക്ക് പകരം മെട്രോ വഴിയുള്ള യാത്രയാണ് കൂടുതൽ സൗകര്യമെന്ന് സന്ദർശകർ പറയുന്നു.
വൈകീട്ട് നാലു മുതൽ വിവിധ കലാ, സാംസ്കാരിക വിരുന്നുകളാണ് കതാറയിൽ നടക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)