Posted By user Posted On

സ്വർണവില ഉയർന്നു: കളിമാറ്റി യുഎഇയിലെ ഇന്ത്യക്കാരും; വാങ്ങലിൽ പുതിയ രീതി ഇതാണ്

സ്വർണവില കുതിച്ചുയർന്നതോടെ ആഗോള തലത്തിൽ റീടെയിൽ ജ്വല്ലറി മേഖല വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വില വർധനവ് വലിയൊരു അളവിൽ ആളുകളെ ജ്വല്ലറികളിൽ നിന്നും അകറ്റിയിട്ടുണ്ട്. വാങ്ങുന്നവർ തന്നെയാകട്ടെ സ്വർണത്തിന്റെ അളവ്, അല്ലെങ്കിൽ പരിശുദ്ധിയിൽ കുറവ് വരുത്തുന്ന പ്രവണതയും ശക്തമാണ്. വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് ഉണ്ടെങ്കിലും നിക്ഷേപം അധികവും പോകുന്നത് ഡിജിറ്റൽ മേഖലയിലേക്കാണ് എന്നതും റീടെയിൽ ജ്വല്ലറി മേഖലയ്ക്ക് തിരിച്ചടിയാകുന്നു. സൗദി മുതൽ ഒമാൻ വരെ ഗ്രാമിന് 347.5 ദിർഹം എന്ന നിലയിലാണ് യു എ ഇയിലെ സ്വർണ വില. വാരാന്ത്യത്തിലെ 344.5 ദിർഹത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ ഗ്രാം വിലയിൽ മൂന്ന് ദിർഹത്തിന് അടുത്താണ് വർധനവുണ്ടായത്. മാർച്ച് 27 ന് വില 339.5 ദിർഹമായിരുന്നു എന്നതാണ് ശ്രദ്ധേയം. പെരുന്നാൾ സീസണിൽ ഡിമാൻഡ് ഉയർന്നതാണ് വിലയിലെ പെട്ടെന്നുള്ള വർധനവിലെ പ്രധാന കാരണം. വില ഉയർന്നെങ്കിലും ദുബായിലെ സ്വർണ വിപണിയിൽ നിലവിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭാവിയിൽ വില കൂടുതൽ ഉയരുമെന്ന് പ്രതീക്ഷയിൽ ആളുകൾ പെരുന്നാൾ സീസണിൽ വലിയ തോതിൽ സ്വർണം വാങ്ങിയിട്ടുണ്ടെന്നും ഒരു ജ്വല്ലറി ഉടമയെ ഉദ്ധരിച്ചുകൊണ്ട് ഗൾഫ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *