
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ എമിറേറ്റുകളിലെ ബസ് റൂട്ടുകളില്‍ മാറ്റം
ദുബായ് - അബുദാബി ഇന്റർസിറ്റി ബസ് റൂട്ടുകളിൽ താത്കാലിക മാറ്റം വരുത്തി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മാർച്ച് 29 ശനിയാഴ്ച മുതൽ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച വരെയാണ് റൂട്ടുകൾ പുനഃക്രമീകരിച്ചത്. പെരുന്നാൾ അവധി ദിനങ്ങളിൽ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റൂട്ടുകളില്‍ മാറ്റം വരുത്തിയത്. ഏപ്രിൽ രണ്ട് മുതൽ സർവിസ് ഷെഡ്യൂൾ സാധാരണ രീതിയിൽ തന്നെ തുടരും. പുതുക്കിയ റൂട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ആർ.ടി.എയുടെ എസ്ഹെയിൽ ആപ്പിൽ ലഭിക്കും. ആപ്പിൾ സ്റ്റോർ, ഗൂഗ്ൾ പ്ലേ, വാവൈ ആപ് ഗാലറി എന്നിവയിൽ നിന്ന് എസ്ഹൈയിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. അതേസമയം, പെരുന്നാൾ അവധിക്കിടയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്തിനു ചുറ്റും ട്രാഫിക് കുരുക്കിന് സാധ്യതയുണ്ടെന്ന് ആർ.ടി.എ മുന്നറിയിപ്പു നൽകി. എയർപോർട്ട് റോഡ്, റാശിദിയ റോഡ്, എയർപോർട്ട് പുറപ്പെടൽ ഹാളിലേക്കുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിലാണ് തിരക്കിന് കൂടുതൽ സാധ്യത. തിരക്കേറിയ സമയങ്ങളായ പുലർച്ച നാലു മുതൽ 10 വരെയും വൈകീട്ട് ആറു മുതൽ രാത്രി 11 വരെയും എയർപോർട്ട് യാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
p
Comments (0)