
പെട്രോളിനും ഡീസലിനും വില കുറച്ച് യുഎഇ; ഏപ്രിലിലെ നിരക്കുകൾ ഇങ്ങനെ
ഏപ്രിൽ മാസത്തിലെ ഇന്ധനവിലയിൽ കുറവ് വരുത്തി യുഎഇ. ഫെബ്രുവരിയിൽ വർധിപ്പിച്ചതിന് ശേഷം തുടർച്ചയായ രണ്ടാം മാസമാണ് ഇന്ധനവിലയിൽ കുറവ് വരുത്തിയിരിക്കുന്നത്. 2015 ൽ യുഎഇ പെട്രോൾ വില നിയന്ത്രണം നീക്കി ആഗോള നിരക്കുകളുമായി യോജിപ്പിച്ചിരുന്നു. ഇതിന് ശേഷം എല്ലാം മാസാവസാനവും യുഎഇയിലെ ഇന്ധന നിരക്കുകൾ പരിഷ്‌കരിക്കാറുണ്ട്. ഇത് പ്രകാരമാണ് ഏപ്രിലിലേക്കുള്ള ഇന്ധനവില ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. ഏപ്രിൽ ഒന്ന് മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.57 ദിർഹമായിരിക്കും. മാർച്ചിൽ ഇത് 2.73 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ വില ലിറ്ററിന് 2.61 ദിർഹം എന്നുള്ളതിൽ നിന്ന് ലിറ്ററിന് 2.46 ദിർഹമായി കുറച്ചു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.38 ദിർഹമായും വില കുറച്ചു. മാർച്ചിൽ ഇത് 2.54 ദിർഹമായിരുന്നു. ഡീസലിന് ലിറ്ററിന് 2.63 ദിർഹമായിരിക്കും പുതിയ വില. നിലവിലെ നിരക്ക് 2.77 ദിർഹമായിരുന്നു. മാർച്ചിൽ ആഗോള വിപണിയിൽ ഇന്ധന വില താഴ്ന്ന നിലയിൽ തുടർന്നിരുന്നു. ഇത് കണക്കിലെടുത്താണ് ഏപ്രിൽ മാസത്തിലെ വില കുറച്ചിരിക്കുന്നത്. ആഗോള വിപണിയിൽ ഫെബ്രുവരിയിലെ 75 ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ ബ്രെന്റ് വില ശരാശരി 70.93 ഡോളറായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)