
യുഎഇയില്‍ 20 വയസുകാരിയെ പത്ത് ദിവസമായി കാണാനില്ല, വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ’; സത്യാവസ്ഥ അറിയാം
20കാരിയായ യുക്രെയ്ന്‍ മോഡലിനെ പത്ത് ദിവസമായി കാണാനില്ലെന്നും വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് ദുബായ് പോലീസ്. ദുബായ് സർക്കാർ മീഡിയ ഓഫീസ് വഴി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ പലതും കൃത്യമല്ലാത്ത കാര്യങ്ങളാണ്. യുവതി ഇപ്പോൾ ദുബായിലെ ഒരു ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബാംഗങ്ങൾ അവർക്കൊപ്പമുണ്ടെന്നും പോലീസ് വിശദമാക്കി. നിർമാണ സ്ഥലത്തെ കെട്ടിടത്തിൽ കയറി ഉയരത്തിൽ നിന്ന് വീണതിനെ തുടർന്നാണ് മോഡലിന് ഗുരുതര പരിക്കേറ്റത്. ഈ മാസം 12 നായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആംബുലൻസ് വിളിച്ച് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവുമായും ബന്ധപ്പെട്ട അധികൃതരുമായും ചേർന്ന് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് വ്യക്തിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ദുബായിലെ സുരക്ഷാ അധികൃതർ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതര്‍ നിര്‍ദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)