
യുഎഇയിലെ യാസ് ഐലൻഡിലെ നിർമാണ കേന്ദ്രത്തിൽ തീപിടിത്തം
യാസ് ഐലൻഡിലെ നിർമാണകേന്ദ്രത്തിൽ വൻ അഗ്നിബാധ. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.അബൂദബി പൊലീസും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും ഉടൻ സ്ഥലത്തെത്തി തീയണച്ചു. യാസ് വാട്ടർവേൾഡിനോട് ചേർന്നുള്ള നിർമാണ കേന്ദ്രത്തിലായിരുന്നു തീപിടിത്തമുണ്ടായതെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി സമൂഹമാധ്യമത്തിൽ കുറിച്ചു. ആളപായമോ പരിക്കുകളോ ഒന്നുമില്ലെന്നും വൈകീട്ട് 4.20ഓടെ തീ നിയന്ത്രണവിധേയമാക്കിയെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം, തീപിടിത്ത കാരണം വ്യക്തമല്ല. പെരുന്നാൾ അവധിയോടനുബന്ധിച്ച് യാസ് ഐലൻഡിൽ ഒട്ടേറെ പരിപാടികളാണ് നടക്കാനുള്ളത്. തീപിടിത്തമുണ്ടായത് പെരുന്നാൾ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട കേന്ദ്രത്തിലേതെങ്കിലുമാണോയെന്ന കാര്യത്തിലും വ്യക്തതയില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)