അറബിക് കാലിഗ്രഫിയിൽ രൂപകൽപ്പന, യുഎഇ ദിർഹത്തിന് ഇനി പുതിയ ലോഗോ
യുഎഇ ദിർഹത്തിന് ഇനി പുതിയ ചിഹ്നം. യുഎഇ സെൻഡ്രൽ ബാങ്കാണ് ദിർഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമായ`ഡി’യിൽ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. ഡി അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുമുണ്ട്. ഈ വരകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്. അതേസമയം, കറൻസിയുടെ ഡിജിറ്റൽ പതിപ്പിന്റെ ലോഗോയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ദിർഹത്തിൽ രാജ്യത്തിന്റെ പതാകയുടെ നിറങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒരു വൃത്താകൃതിയിലുള്ള രൂപവും ഉണ്ട്. ദേശീയ കറൻസിയുടെ ആഗോള വ്യാപ്തി വ്യക്തമാക്കും വിധത്തിലാണ് ലോഗോയിലെ ചിഹ്നങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. അറബിക് കാലിഗ്രഫിയിലെ ഘടകങ്ങളും ലോഗോ രൂപകൽപ്പനയിൽ പ്രകടമാണ്. 1973 മേയിലാണ് യുഎഇ ദിർഹം അവതരിപ്പിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്ത് യുഎഇയെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകമായി പിന്നീട് ദിർഹം മാറുകയായിരുന്നു. ഈ വർഷം അവസാനത്തോടെ ദിർഹം ലോഗോ ഓദ്യോഗികമായി നിലവിൽ വരുമെന്നാണ് ഉറവിടങ്ങൾ വ്യക്തമാക്കുന്നത്.
അബുദാബി ∙ രൂപയുടെ മൂല്യത്തകർച്ചയിൽ വിനിമയ നിരക്ക് സർവകാല റെക്കോർഡിലെത്തിയിട്ടും നേട്ടം സ്വന്തമാക്കാനാകാതെ പ്രവാസികൾ. ശമ്പളം കിട്ടാൻ ഇനിയും 10 ദിവസങ്ങൾ ശേഷിക്കുന്നതിനാലാണ് മികച്ച നിരക്കിന്റെ ആനുകൂല്യം ഭൂരിഭാഗം പേർക്കും നഷ്ടമാകുന്നത്.ഒരു യുഎഇ ദിർഹത്തിന് 23.17 പൈസയായിരുന്നു ഇന്നലത്തെ ഓൺലൈൻ നിരക്ക്. ഒരു മാസത്തിനിടെ 15 പൈസയുടെ നേട്ടം. മെച്ചപ്പെട്ട വിനിമയ നിരക്കിലേക്ക് ഉയർന്നിട്ടും ധനവിനിമയ സ്ഥാപനങ്ങളിൽ കാര്യമായ ചലനമുണ്ടായില്ല. എന്നാൽ ഈ നിരക്ക് മാസാവസാനം വരെ തുടർന്നാൽ പണമൊഴുക്കിൽ…
യുഎഇയില്‍ മികച്ച ഒരു തൊഴില്‍ നേടണമെന്ന സ്വപ്നത്തോടെയാമോ നിങ്ങള്‍ മുന്നോട്ട് പോവുന്നത്? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ സന്തോഷ വാര്‍ത്തയാണ്. അടുത്ത 6 വര്‍ഷങ്ങള്‍ക്കുള്ളില്‍ 128 ബില്യണ്‍ ദിര്‍ഹത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നീക്കമാണ് യുഎഇ നടത്തുന്നത്. ഇതോടെ ഉൽപ്പാദനം, സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ധനകാര്യം, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്സ്, റെന്യൂവബിള്‍ എനര്‍ജി തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ക്ലൗഡ് കമ്പ്യൂട്ടിങ്, AI, സൈബർ…
ഏപ്രിൽ മാസത്തിലെ ഇന്ധനവിലയിൽ കുറവ് വരുത്തി യുഎഇ. ഫെബ്രുവരിയിൽ വർധിപ്പിച്ചതിന് ശേഷം തുടർച്ചയായ രണ്ടാം മാസമാണ് ഇന്ധനവിലയിൽ കുറവ് വരുത്തിയിരിക്കുന്നത്. 2015 ൽ യുഎഇ പെട്രോൾ വില നിയന്ത്രണം നീക്കി ആഗോള നിരക്കുകളുമായി യോജിപ്പിച്ചിരുന്നു. ഇതിന് ശേഷം എല്ലാം മാസാവസാനവും യുഎഇയിലെ ഇന്ധന നിരക്കുകൾ പരിഷ്കരിക്കാറുണ്ട്. ഇത് പ്രകാരമാണ് ഏപ്രിലിലേക്കുള്ള ഇന്ധനവില ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. ഏപ്രിൽ ഒന്ന് മുതൽ സൂപ്പർ 98…
Comments (0)