നായ്ക്കൾ മണത്തറിഞ്ഞു; ഷിപ്മെൻറിലൊളിപ്പിച്ച് യുഎഇയിലേക്ക് കടത്താൻ ശ്രമിച്ചത് 150 കിലോ ലഹരിമരുന്ന്
വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ കസ്റ്റംസ്. എമിറേറ്റിലേക്ക് 150 കിലോഗ്രാമോളം ലഹരിമരുന്ന് കടത്താനുള്ള ശ്രമമാണ് തകർത്തത്. തുറമുഖത്തെത്തിയ എത്തിയ ഷിപ്പ്മെൻറിലാണ് 147.4 കിലോഗ്രാം ലഹരിമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തത്.ദുബൈ കസ്റ്റംസിൻറെ പരിശോധനാ സംഘങ്ങൾ നൂതന സ്ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്മെൻറിലെ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. കാർഗോയിൽ ഒളിപ്പിച്ചിരിക്കുന്ന നിയമവിരുദ്ധ വസ്തുക്കൾ സമഗ്രമായ പരിശോധനയിൽ കണ്ടെത്തി. കെ9 യൂണിറ്റിലെ നായ്ക്കളുടെ സഹായത്തോടെയാണ് ലഹരിമരുന്നിൻറെ സാന്നിധ്യം സ്ഥിരീകരിച്ചത്. സുരക്ഷാ പ്രോട്ടോക്കോളുകളും ചട്ടങ്ങളും അനുസരിച്ചാണ് നിയമ നടപടികൾ ആരംഭിച്ചത്. ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രഫഷണലിസത്തെയും ജാഗ്രതയെയും തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം അഭിനന്ദിച്ചു.
ഖത്തർ വിമാനത്താവളത്തിൽ നിന്ന് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പ്രതി അറസ്റ്റിലായി. ഹമദ് രാജ്യാന്തര വിമാനത്താവളം വഴി ലഹരിമരുന്ന് ഗുളികകളാണ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. 1,932 ലിറിക്ക ഗുളികകളാണ് ഒരു യാത്രക്കാരനിൽ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യാത്രക്കാരൻ പിടിയിലാകുന്നത്. കസ്റ്റംസ് ഇൻസ്പെക്ടർ എക്സ്റേ മെഷീൻ ഉപയോഗിച്ച് യാത്രക്കാരന്റെ ബാഗ് സ്ക്രീൻ ചെയ്യുകയും സംശയം തോന്നിയതിനെ തുടർന്ന് പെട്ടി പൊട്ടിച്ചു…
ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് ഗുളികകൾ ഖത്തർ എയർപോർട്ട് കസ്റ്റംസ് അധികൃതർ പിടികൂടി. 1,932 ലിറിക്ക ഗുളികകളാണ് ഒരു യാത്രക്കാരനിൽ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യാത്രക്കാരൻ പിടിയിലാകുന്നത്.കസ്റ്റംസ് ഇൻസ്പെക്ടർ എക്സ്റേ മെഷീൻ ഉപയോഗിച്ച് യാത്രക്കാരന്റെ ബാഗ് സ്ക്രീൻ ചെയ്യുകയും സംശയം തോന്നിയതിനെ തുടർന്ന് പെട്ടി പൊട്ടിച്ചു പരിശോധിച്ചപ്പോഴാണ് ഗുളികകൾ…
ദോഹ: ഖത്തറിൽ ശരീരത്തിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച യാത്രക്കാരൻ പിടിയിൽ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ലഹരിമരുന്ന് വിഴുങ്ങിയെത്തിയ യാത്രക്കാരൻ പിടിയിലായത്. ലഹരിമരുന്ന് ക്യാപ്സൂളുകളുടെ രൂപത്തിലാക്കി വിഴുങ്ങിയാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത്. സംശയത്തെ തുടർന്ന് യാത്രക്കാരനെ ബോഡി സ്കാനർ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനെത്തുടർന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ കുടലിൽനിന്ന് 80-ഓളം നിരോധിത ഗുളികകൾ കണ്ടെത്തി. 610 ഗ്രാം വരുന്ന ഷാബുവും ഹെറോയിനുമാണ് അധികൃതർ പിടിച്ചെടുത്തത്. വിഡിയോ ദൃശ്യങ്ങൾ കസ്റ്റംസ് വിഭാഗം സമൂഹ…
Comments (0)