പ്രവാസികൾക്ക് ഉൾപ്പെടെ നേട്ടം; യുഎഇ ‘ദീവ’യുടെ ഓഹരി ഉടമകൾക്ക് വൻ തുക ലാഭവിഹിതം
യുഎഇയിലെ വൈദ്യുതി, ജല വകുപ്പായ ‘ദീവ’യുടെ ഓഹരി ഉടമകൾക്ക് 310കോടി ലാഭവിഹിതം. കഴിഞ്ഞ വർഷം രണ്ടാം പകുതിയിലെ ലാഭം കണക്കാക്കിയ ശേഷമാണ് വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ലാഭവിഹിതത്തിന് അംഗീകാരം നൽകിയത് വെള്ളിയാഴ്ച ചേർന്ന ഓഹരി ഉടമകളുടെ ജനറൽ അസംബ്ലിൽ വെച്ചാണ് . 2025 മാർച്ച് 31 എന്ന ഡിവിഡന്റ് റെക്കോർഡ് തീയതിക്ക് മുമ്പ് ‘ദീവ’യുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഓഹരി ഉടമകൾക്ക് അടുത്ത 12 മാസത്തെ ലാഭവിഹിതം 5.0ശതമാനമാണ്. കമ്പനിയുടെ ഐ.പി.ഒ ഓഹരി വില 2.48ദിർഹമായിരുന്നു. കഴിഞ്ഞ വർഷം രണ്ടാം പകുതിയിലെ ആകെ വരുമാനം 3098 കോടി ദിർഹമാണ്. ‘ദീവ’ ഡയറക്ടർ ബോർഡ് ചെയർമാൻ മതാർ ഹുമൈദ് അൽ തായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ‘ദീവ’ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, 92.2ശതമാനം ഓഹരി ഉടമകൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ദുബായിലെ കെംപിൻസ്കി ദി ബൊളീവാർഡ് ഹോട്ടലിലാണ് യോഗം നടന്നത്.
Comments (0)