Posted By user Posted On

യുഎഇയിൽ ഇന്ത്യ ഹൗസ് തുറക്കുന്നു

യുഎഇയിൽ ഇന്ത്യാ ഹൗസ് സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) ഡയറക്ടർ ജനറൽ കെ നന്ദിനി യുഎഇ വിദേശകാര്യ മന്ത്രാലയ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബിയുമായി ചർച്ച നടത്തി. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ ഹൗസ് എന്ന പേരിലാകും കേന്ദ്രം അറിയപ്പെടുക. കല, വിദ്യാഭ്യാസം, പൈതൃക സംരക്ഷണം, സർഗാത്മകത തുടങ്ങിയ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യ-യുഎഇ കൾച്ചറൽ കൗൺസിലിന് രൂപം നൽകാനും യോഗം തീരുമാനിച്ചു. ഇന്ത്യ ഹൗസ് ആയിരുന്നു ചർച്ചയുടെ പ്രധാനപ്പെട്ട തീരുമാനം. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്ന നിർമ്മിതിയാകും ഇന്ത്യ ഹൗസ്. ന്യൂഡൽഹി വേദിയാകുന്ന റൈസിന ഡയലോഗിന് വേണ്ടിയാണ് മന്ത്രി നൂറ ഇന്ത്യയിലെത്തിയത്. ഡെസ്റ്റിനി ഓർ ഡെസ്റ്റിനേഷൻ- കൾച്ചർ, കണക്ടിവിറ്റി, ടൂറിസം എന്ന വിഷയത്തിൽ നൂറ ഉച്ചകോടിയിൽ സംസാരിച്ചു. കൂടാതെ കലാപരമായ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനുള്ള വഴികളും ചർച്ചചെയ്തു. കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നെന്നും കലാസാംസ്കാരിക മേഖലകളിൽ പരസ്പര സഹകരണം തുടരുമെന്നും നൂറ ബിൻത് മുഹമ്മദ് അൽ കഅബി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *