
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
യുഎഇയിലെ റാസല്‍ഖൈമയില്‍ പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. മലപ്പുറം എടപ്പാള്‍ പൂക്കരതറ തെരുവത്ത് വീട്ടില്‍ ബാവ- കുഞ്ഞിമോള് ദമ്പതികളുടെ മകന് അബ്ദുല്‍ റസാഖ് (67) ആണ് മരിച്ചത്. റാക് ഖത്ത് വാട്ടറില്‍ ജോലി ചെയ്തു വരുകയായിരുന്നു. ശനിയാഴ്ച ഡ്രൈവിങ്ങിനിടെ ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ അന്ത്യം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കുമെന്ന് അസൈനാര്‍ കോഴിച്ചെന പറഞ്ഞു. ഭാര്യ: സുഹ്റ അബ്ദുൽ റസാഖ്. മൂന്ന് മക്കളുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)