Posted By user Posted On

യുഎഇ: അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയത് 80,000 ദിര്‍ഹം, പണം മുഴുവന്‍ ധൂര്‍ത്തടിച്ചു; പിന്നീട് കുടുക്കിൽ

അ​ബ​ദ്ധ​ത്തി​ല്‍ അ​ക്കൗ​ണ്ടി​ലേ​ക്കു​വ​ന്ന പണം മുഴുവന്‍ ധൂര്‍ത്തടിച്ചയാള്‍ക്ക് എട്ടിന്‍റെ പണി. 80,000 ദി​ര്‍ഹ​മാണ് അക്കൗണ്ടിലെത്തിയത്. ഇ​തു ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് 80,000 ദിര്‍ഹം കൂടാതെ, നഷ്ടപരിഹാരമായി 5,000 ദി​ര്‍ഹ​വും കൂടെ തി​രി​കെന​ല്‍കാ​ന്‍ യു​വാ​വി​ന് നി​ര്‍ദേ​ശം ന​ല്‍കി. അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തിയാണ് നിര്‍ദേശിച്ചത്. അ​ബ​ദ്ധ​ത്തി​ല്‍ യു​വാ​വിന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കി​ട്ട പ​ണം തി​രി​കെ ചോ​ദി​ച്ചി​ട്ടും ന​ല്‍കാ​തെ വ​ന്ന​തോ​ടെ പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ണം തി​രി​കെ ന​ല്‍കു​ന്ന​തു​വ​രെ അ​ഞ്ച് ശ​ത​മാ​നം പ​ലി​ശ ക​ണ​ക്കു​കൂ​ട്ട​ണ​മെ​ന്നും ഇ​തി​നു​പു​റ​മെ 10,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ന്‍റേ​ത​ല്ലാ​ത്ത പ​ണം അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യി​ട്ടും ഇ​തു തി​രി​കെ കൊ​ടു​ക്കു​ന്ന​തി​ല്‍ എ​തി​ര്‍ക​ക്ഷി വീ​ഴ്ച വരു​ത്തി​യ​താ​യി കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​ണം തി​രി​കെ ന​ല്‍കാ​നും 5,000 ദി​ര്‍ഹം പ​രാ​തി​ക്കാ​ര​ന് വ​ന്നു​ചേ​ര്‍ന്ന ധാ​ര്‍മി​ക, മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍കാ​നും കോടതി ഉ​ത്ത​ര​വി​ട്ട​ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *