
വീഡിയോ കോൾ എടുക്കുമ്പോൾ ക്യാമറ തനിയേ ഓണാവില്ല: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്; ഇക്കാര്യങ്ങൾ അറിഞ്ഞോ
ഉപഭോക്താക്കൾക്കായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. ഇപ്പോൾ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ വാട്സാപ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാതൃകമ്പനിയായ മെറ്റ. വീഡിയോ കോളിലാണ് പുതിയ മാറ്റം വരുന്നത്. ഇനി മുതൽ വീഡിയോ കോൾ എടുക്കുമ്പോൾ ക്യാമറ തനിയേ ഓൺ ആവില്ല.നിലവിൽ കോൾ എടുത്തുകഴിയുമ്പോൾ ആദ്യം തന്നെ ഫ്രണ്ട് ക്യാമറ ഓൺ ആകും. ശേഷമേ ഉപയോക്താക്കൾക്ക് ക്യാമറ ഓഫ് ആക്കാനോ പോസ് ചെയ്യാനോ പറ്റുകയുള്ളു. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടു കൂടി ക്യാമറ ഓൺ ആകാതെ കോൾ എടുക്കാൻ പറ്റും. കോൾ വരുമ്പോൾ ഒപ്പം തന്നെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ഒപ്പം കാണിക്കും. ഇത് ചെയ്തതിനു ശേഷം കോൾ എടുത്താൽ വാട്സാപ്പ് വോയ്സ് കോൾ പോലെയാകും ഉണ്ടാവുക. പിന്നീട് എപ്പോൾ വേണമെങ്കിലും വീഡിയോ ഓൺ ചെയ്യാം.പുതിയ ഫീച്ചർ വാട്സാപ്പ് വീഡിയോ കോൾ വഴിയുള്ള തട്ടിപ്പുകൾ തടയിടാനും സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ. വീഡിയോ കോൾ വിളിച്ച് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നതിനെ തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് നെറ്റിസൺസ് പറയുന്നത്. ഫീച്ചർ എന്നുമുതൽ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)