Posted By user Posted On

എത്ര കഴിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ലേ? എങ്കിൽ ഈ ആഹാരങ്ങള്‍ കഴിച്ചു നോക്കൂ

വണ്ണം വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും ആഹാരത്തില്‍ ചേര്‍ക്കേണ്ട ചില ചേരുവകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

പ്രോട്ടീന്‍
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, ചിക്കന്‍, ആട്, ബീഫ്, പോര്‍ക്ക് എന്നിവയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇവ കൂടാതെ, ചൂര മീന്‍, അയല, ചെമ്മീന്‍ എന്നിവ കഴിക്കുന്നതും, മുട്ട, പരിപ്പ്, കടല എന്നീ പയറു വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതുമെല്ലാം തന്നെ ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കുന്നതാണ്.

കാര്‍ബോഹൈഡ്രേറ്റ്
വണ്ണം വെയ്്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി തവിട് കളയാത്ത അരി, ക്വിനോവ, ഗോതമ്പ് എന്നിവ കഴിക്കുന്നത് നല്ലതാണ്. അതുപോലെ, വാഴപ്പഴം, ആപ്പിള്‍, ബെറികള്‍, മാങ്ങ, കൈതച്ചക്ക, മധുരക്കിഴങ്ങ്, കാരറ്റ്, ബ്രോക്കോളി, ചീര, കാബേജ് എന്നിവ കഴിക്കുന്നതും നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ഊര്‍ജം ലഭിക്കുന്നു. ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലേയ്ക്ക് നാരുകള്‍ എത്തുന്നതിനും, രക്തത്തില്‍ ആരോഗ്യകരമായ അളവില്‍ പഞ്ചസ്സാരയുടെ അളവ് നിലനിര്‍ത്തുന്നതിനും ഈ ആഹാരങ്ങള്‍ സഹായിക്കുന്നതാണ്.

കൊഴുപ്പ്
ഹൃദയാരോഗ്യം നിലനിര്‍ത്താനും, മസ്തിഷ്ട പ്രവര്‍ത്തനം ശരിയായ വിധത്തില്‍ നടക്കുന്നതിനും, ശരീരത്തിലേയ്ക്ക് വിറ്റമിനുകള്‍ ആഗിരണം ചെയ്യപ്പെടാനും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ബദാം, വാള്‍നട്, ചിയ വിത്തുകള്‍, ഫ്‌ലാക്‌സ് സീഡ്‌സ് എന്നിവ കഴിക്കാവുന്നതാണ്. അതുപോലെ, അവക്കാഡോ കഴിക്കുന്നത് വളരെ നല്ലതാണ്. ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.

കഴിക്കേണ്ട മറ്റു ആഹാരങ്ങള്‍
കാലറി കൂടിയ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇതിനായി ഈന്തപ്പഴം, ആപ്രിക്കോട്ട്, പ്ലം, നട്‌സ്, വിത്തുകള്‍, നിലക്കടല, വെണ്ണ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ആരോഗ്യകരമായ കാലറി അടങ്ങിയ ആഹാരങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. ഇത്തരം ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ വയര്‍ വേഗത്തില്‍ നിറയുന്നു. ശരീരത്തിലേയ്ക്ക് ആവശ്യത്തിന് കാലറിയയും ലഭിക്കുന്നു. ഊര്‍ജം നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നതാണ്.

അതുപോലെ, പതിവായി കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. 5 അല്ലെങ്കില്‍ 6 തവണ വരെ ആഹാരം കഴിക്കുന്നത് നല്ലതായിരിക്കും. കഴിക്കാന്‍ ആഹാരങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കാലറി കൂടിയ ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക. അതുപോലെ, ആഹാരം കഴിക്കുന്നതിനോടൊപ്പം പേശികള്‍ ബലപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതിനായി വ്യായാമം ചെയ്ത് ശീലിക്കുന്നത് നല്ലതാണ്. ഒരു ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം വ്യായാമവും ഡയറ്റും എടുക്കുന്നത് കൂടുതല്‍ ആരോഗ്യപ്രദമായിരിക്കും..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *