
യുപിഐ ഉപയോക്താക്കൾ ശ്രദ്ധിക്കുക! ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളിലെ സേവനം നിർത്തും
ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തനരഹിതമായ നമ്പറുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ഉപയോഗിക്കാത്ത ഫോൺ നമ്പറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൂഗിൾ പേ, ഫോൺ പേ, പേടിഎം മറ്റ് യുപിഐ ആപ്പുകൾ തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് നീക്കം. ഇത് ഒഴിവാക്കാനായി ഉപയോക്താക്കൾ ബാങ്ക് രേഖകൾ നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കണം.നിങ്ങളുടെ ഫോൺ നമ്പറുകൾ നിശ്ചിത സമയത്തിൽ കൂടുതൽ പ്രവർത്തനരഹിതമായിരുന്നാൽ ബാങ്കുകൾ അത് രേഖകളിൽ നിന്ന് ഒഴിവാക്കുകയും യുപിഐ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്യും. യുപിഐ സംവിധാനങ്ങളിലെ പ്രവർത്തനരഹിതമായ നമ്പറുകൾ മൂലമുണ്ടാകുന്ന സൈബർ തട്ടിപ്പ് ഭീഷണിയും സാങ്കേതിക പ്രശ്‌നങ്ങളും കണക്കിലെടുത്താണ് എൻപിസിഐ ഈ മാറ്റം വരുത്തിയത്.ടെലികോം കമ്പനികൾ പഴയ നമ്പറുകൾ പുതിയ ഉപഭോക്താക്കൾക്ക് വീണ്ടും നൽകുമ്പോൾ, അവ ബാങ്കിങ് സംവിധാനങ്ങളിൽ സുരക്ഷാ ഭീഷണി ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് എൻപിസിഐ ചൂണ്ടിക്കാട്ടി.യുപിഐ സേവനങ്ങളിൽ തടസമില്ലാത്ത ആക്സസിനായി ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ഏപ്രിൽ ഒന്നിനകം നിങ്ങളുടെ പുതിയ നമ്പർ ഉപയോഗിച്ച് ബാങ്ക് രേഖകൾ അപ്ഡേറ്റ് ചെയ്യുക. മുൻ നമ്പറുകൾക്ക് കീഴിലുള്ള സജീവമല്ലാത്തതോ ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകൾ കണ്ടെത്തി അവ സജീവമാക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)