
ഇതാണ് ഭാഗ്യം! കടം ചോദിക്കാനിരികെ യുഎഇ ലോട്ടറിയടിച്ചു; സമ്മാനം 10 ലക്ഷം ദിർഹം
യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ വിജയി ഫിലിപ്പീൻസിൽ നിന്നുള്ള കാർഗോ-ലോജിസ്റ്റിക്സ് ജീവനക്കാരൻ ബ്യൂർഗാർഡ് ലിം. ഒരു മില്യൺ ദിർഹമാണ് 2004 മുതൽ യുഎഇയിൽ ജീവിക്കുന്ന അദ്ദേഹം സ്വന്തമാക്കിയത്. യുഎഇ ലോട്ടറിയുടെ അവതരണത്തിന് ശേഷമുള്ള രണ്ടാമത്തെ മില്യൺ ദിർഹം വിജയിയാണ് ലിം. സോഷ്യൽ മീഡിയയിലൂടെ ലോട്ടറിയെക്കുറിച്ച് അറിഞ്ഞാണ് അദ്ദേഹം ടിക്കറ്റെടുത്തത്.“സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഞാൻ പ്രയാസത്തിലായിരുന്നു. അതിനായി ഞാൻ കുടുംബത്തോട് സഹായം ചോദിക്കാൻ ഇരിക്കുകയായിരുന്നു, എങ്കിലും എനിക്ക് ഉള്ളിൽ തോന്നിയിരുന്നു, ഞാൻ തന്നെ ഒരു വഴി കണ്ടെത്തണം എന്ന്. ആ രാത്രി ഞാൻ സ്വപ്നത്തിൽ എന്റെ അമ്മ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടു. പിന്നീട് ഫോൺ നോക്കിയപ്പോൾ കണ്ട നോട്ടിഫിക്കേഷൻ ‘അഭിനന്ദനങ്ങൾ.’ എന്നാണ്. എനിക്കത് വിശ്വസിക്കാനായില്ല. ഞാനും ഭാര്യയും രണ്ടു തവണ പരിശോധിച്ചു, നമ്പറുകൾ കൃത്യമാണല്ലോ എന്ന്. അത് യഥാർത്ഥമാണെന്ന് ഉറപ്പിച്ചു.” അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)