യുഎഇയിൽ പുതിയ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള വ്യവസ്ഥകൾ എന്തെല്ലാം
യുഎഇയുടെ പുതിയ ട്രാഫിക് നിയമമായ 2024 ലെ ഫെഡറൽ ഡിക്രി-നിയമം ഈ വരുന്ന മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരികയാണ്. കാറുകൾക്കും ലൈറ്റ് വാഹനങ്ങൾക്കും ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള കുറഞ്ഞ പ്രായം 18 ൽ നിന്ന് 17 ആയി കുറച്ചതാണ് നിയമത്തിലെ സുപ്രധാന മാറ്റം. ഇപ്പോഴിതാ പുതിയ നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള വ്യവസ്ഥകളും അത് താൽക്കാലികമായി നിർത്തിവയ്ക്കാവുന്ന സാഹചര്യങ്ങളും അധികൃതർ വിശദീകരിച്ചിട്ടുണ്ട്. പുതുക്കിയ ചട്ടങ്ങളിലെ പ്രധാന വ്യവസ്ഥകൾ എന്തെല്ലാമാണ് എന്നത് വ്യക്തമാക്കാം. ആദ്യം ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ നോക്കാം ഒന്ന് , പ്രായപരിധി തന്നെയാണ് , പുതിയ നിയമപ്രകാരം യു എ ഇ യിൽ ലൈസൻസ് ലഭിക്കുന്നതിന് ഒരാൾക്ക് 17 വയസ്സ് പൂർത്തിയായിരിക്കണം, ഇതിനായി പ്രായ പരിധി തെളിയിക്കുന്ന രേഖയും കാണിക്കേണ്ടി വരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)