
യുഎഇയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ മൂന്നാമതും അഗ്നിബാധ; തീ നിയന്ത്രണവിധേയമാക്കി
റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ മൂന്നാമതും അഗ്നിബാധ. ദുബായ് മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. ഉടന്‍തന്നെ താമസിച്ചിരുന്നവരെ ഒഴിപ്പിച്ച ശേഷം തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ദുബായ് മറീനയിലെ 81 നിലകളുള്ള ടവറിൽ കഴിഞ്ഞ ദിവസമായിരുന്നു അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിന്‍റെ ലോബിയിൽ കനത്ത പുക നിറഞ്ഞ ചിത്രങ്ങൾ ആളുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അടക്കമുള്ള രക്ഷാപ്രവർത്തകർ കെട്ടിടത്തിൽ നിന്ന് ഒഴിയാൻ അടിയന്തരമായി സൈറണുകൾ മുഴക്കി. തീ പെട്ടെന്ന് അണച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തിരക്കേറിയ ഈ പ്രദേശത്ത് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)