
യുഎഇയിൽ ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ; മറഞ്ഞിരിക്കുന്ന ചെലവുകളറിയാം
യുഎഇയിൽ ഓൺലൈൻ ഷോപ്പിങ് വിലയും കടകളിലെ വിലയും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ട്. യുഎഇയിൽ ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യുഎഇയിലടക്കം ഒരു കാലത്ത് ഓൺലൈൻ ഷോപ്പിങ് സ്റ്റോറുകൾ ഓഫ്ലൈൻ സ്റ്റോറുകളേക്കാൾ മികച്ച ഡീലുകൾ വാഗ്ദാനം ചെയ്തിരുന്നു.ചില്ലറ വ്യാപാരികൾ ഓൺലൈൻ സ്റ്റോറുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലനിന്നിരുന്ന ഉയർന്നവില കുറച്ചുകൊണ്ടു വരാൻ ശ്രമിച്ചതിന്റെ ഫലമായി ഓൺലൈൻ സ്റ്റോറുകളിലെ വിലയും ഓഫ്ലൈൻ സ്റ്റോറുകളിലെയും വിലകൾ തമ്മിൽ വലിയ മാറ്റമില്ല എന്നതാണ് യാഥാർഥ്യം.ഒരു കട നടത്തുന്നതിന് വാടക, യൂട്ടിലിറ്റികൾ, സ്ഥാപനത്തിലെ ജീവനക്കാരുടെ വേതനം തുടങ്ങിയ ഉയർന്ന ചെലവുകൾ കടയുടമ വഹിക്കേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിലും പല റീട്ടെയിലർമാരും ഓൺലൈനിലും തങ്ങളുടെ കടകളിലുമുള്ള സമാനമായ വസ്തുക്കളുടെ വിലകൾ തുല്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ആഗോള റീട്ടെയിൽ പഠനമനുസരിച്ച് 70 ശതമാനം ഉത്പന്നങ്ങൾക്കും ഇപ്പോൾ ഓൺലൈനിലും ഓഫ്ലൈനിലും ഒരേ വിലയാണ് നൽകിവരുന്നത്.ഓൺലൈൻ ഷോപ്പിങ് ലാഭകരമാണെങ്കിലും മറഞ്ഞിരിക്കുന്ന ചെലവുകൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഷിപ്പിങ് ചാർജ് , പാക്കിങ് ഫീസ്, റിട്ടേൺ ചെലവുകൾ എന്നിവ പെട്ടെന്ന് വർധിച്ചേക്കാവുന്ന ഒന്നാണ്. ചില ഓൺലൈൻ സ്റ്റോറുകൾ ഒരു നിശ്ചിത തുകയ്ക്ക് മുകളിൽ മാത്രമേ സൗജന്യ ഷിപ്പിങ് വാഗ്ദാനം ചെയ്യുന്നുള്ളൂ.എന്നാൽ യുഎഇയിൽ അടുത്ത കാലത്തായി ഷോപ്പുകളിൽ പോയി ആളുകൾ സാധനങ്ങൾ വാങ്ങുന്ന പ്രവണത വളർന്നുവരുന്നുണ്ട്. ചിലയാളുകൾ ഒരു കടയിൽ പോയി ഉത്പന്നങ്ങൾ നോക്കിയ ശേഷം അത് ഓൺലൈനായി കുറഞ്ഞ വിലയ്ക്ക് വാങ്ങാനും ശ്രമിക്കാറുണ്ട്. നിലവിലെ സാഹചര്യത്തിൽ സൗകര്യവും വിലയും താരതമ്യം ചെയ്തും നോക്കുമ്പോൾ ഓൺലൈൻ ഷോപ്പിങ് ആണ് യുഎഇയിൽ ഉള്ളവർക്ക് മികച്ച ഓപ്ഷൻ. അതേസമയം കടയിൽ നിന്ന് നേരിട്ട് വാങ്ങുമ്പോൾ നിങ്ങൾക്ക് സംപ്തൃപ്തിയും ഷിപ്പിങ് ചാർജിന്റെ തലവേധനയും ഉണ്ടാകില്ല എന്നതും ആലോചിക്കേണ്ടതുണ്ട്.കടകളിൽ പോയി സാധങ്ങൾ വാങ്ങുന്നതിനു പകരമായി പണം ലാഭിക്കാൻ ഓൺലൈൻ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ആഗ്രഹിക്കുന്ന വസ്തുക്കൾ അത് എന്തുതന്നെ ആയാലും വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഇക്കാലത്ത് പലർക്കുമുള്ള ചോദ്യമാണ് ഓൺലൈൻ ഷോപ്പിംഗാണോ ഓഫ്ലൈൻ ഷോപ്പിങ്ങാണോ ശരിക്കും ലാഭകരമെന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)