
ഇഫ്താർ വിരുന്നൊരുക്കി ഖത്തർ അമീർ
ദോഹ: റമസാൻ മാസത്തോടനുബന്ധിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രാജകുടുംബത്തിലെ അംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ലുസൈൽ കൊട്ടാരത്തിൽ നടന്ന വിരുന്നിൽ അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽ താനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ താനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽ താനി എന്നിവർ പങ്കെടുത്തു. വിരുന്നിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, നിരവധി സ്വദേശി പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)