
യുഎഇയിൽ വാണിജ്യ ഗതാഗത സേവനങ്ങൾ സംയോജിപ്പിക്കുന്നതിന് ‘തകാമുൽ പെർമിറ്റ്’
ആഡംബര വാഹനങ്ങളുടെ സേവനം നൽകുന്ന കമ്പനികളേയും കാർ വാടക സ്ഥാപനങ്ങളെയും സംയോജിപ്പിക്കുന്നതിന് ‘തകാമുൽ പെർമിറ്റ്’ എന്ന പേരിൽ പുതിയ സംവിധാനം അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ലിമോസിൻ കമ്പനികളും റെൻറ് എ കാർ കമ്പനികളും തമ്മിൽ തടസ്സമില്ലാത്ത സഹകരണത്തിന് വഴിയൊരുക്കുന്നതാണ് പുതിയ പെർമിറ്റ് സംവിധാനം. ഇതു വഴി കാർ വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾക്ക് പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ആഡംബര വാഹനങ്ങൾ താൽകാലികമായി ഉപയോഗിക്കാനാവും. അതോടൊപ്പം വ്യക്തികൾ, വിനോദ സഞ്ചാരികൾ, താമസക്കാർ എന്നിവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ലക്ഷ്വറി വാഹനങ്ങൾ ഡ്രൈവർ ഉൾപ്പെടെ ഒരു മാസം വരെ വാടകക്ക് എടുക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് ആർ.ടി.എയുടെ കൊമേഴ്സ്യൽ ട്രാൻസ്പോർട്ട് വകുപ്പ് ഡയറക്ടർ ജമാൽ അൽ സദാഹ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)