
യുഎഇയിൽ 18 സർക്കാർ സേവനങ്ങൾ കോൾ സെൻറർ വഴി
മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം വിവിധ സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കും കോൾ സെൻറർ വഴി ലഭിക്കുന്ന 18 സേവനങ്ങൾ പ്രഖ്യാപിച്ചു. മന്ത്രാലയത്തിൻറെ 600590000 എന്ന കോൾ സെൻറർ നമ്പർ വഴിയാണ് സേവനങ്ങൾ ലഭിക്കുക. സ്ഥാപനങ്ങളെ സംബന്ധിച്ച് തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ (തൊഴിൽ സംരക്ഷണം), പൗരൻമാരുടെ വർക്ക് കാർഡ് പട്ടിക, ബാങ്ക് ഗ്യാരണ്ടി, വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള പ്രസ്താവനകൾ എന്നിവയുമായി ബന്ധപ്പെട്ട റിപോർട്ടുകൾ കോൾ സെൻറർ വഴി ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.അതോടൊപ്പം സ്വദേശിവത്കരണ ടാർഗറ്റ് റിപോർട്ട്, തൊഴിലാളി കരാറിൻറെ കോപ്പി, സ്ഥാപനങ്ങൾക്കായുള്ള സമഗ്ര റിപോർട്ട് എന്നിവയും കോൾ സെൻററിൽ ലഭിക്കും. കൂടാതെ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം ലഭിക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാനും സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)