
യുഎഇ ലോട്ടറിയുടെ പുതിയ വിജയികള്‍ ഇതാ… ജാക്ക്‌പോട്ടിനായി ഇനിയും കാത്തിരിക്കണം
യുഎഇ ലോട്ടറിയില്‍ പുതിയ വിജയികളെ നറുക്കെടുത്തു. ഇത്തവണയും ജാക്ക്‌പോട്ട് സമ്മാനം ആര്‍ക്കും ലഭിച്ചില്ലെങ്കിലും ഏഴ് ഭാഗ്യശാലികള്‍ ഒരുമിച്ച് ആകെ 100,000 ദിര്‍ഹം സമ്മാനം നേടിയിട്ടുണ്ട്. AR1662719, BG3177507, BS4398470, BQ4197018, CZ7641924, BG3184461, BJ3486542 എന്നീ നമ്പറുകളില്‍ ഉള്ള ടിക്കറ്റുകളാണ് ഇത്തവണ ഒരു ലക്ഷം ദിര്‍ഹം സമ്മാനം നേടിയിരിക്കുന്നത്.100 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് ഇതുവരെ ആരും നേടിയിട്ടില്ലാത്തതിനാല്‍ ആരായിരിക്കും ആ ഭാഗ്യശാലി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഭാഗ്യാന്വേഷികള്‍. യു എ ഇയിലെ ആരെങ്കിലും അധികം വൈകാതെ തീര്‍ച്ചയായും 100 മില്യണ്‍ ദിര്‍ഹം നേടും എന്ന് യുഎഇ ലോട്ടറി നടത്തുന്ന ദി ഗെയിമിലെ ലോട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ പറഞ്ഞു. മാര്‍ച്ച് എട്ടിന് നടന്ന നറുക്കെടുപ്പിലെ വിജയ സംഖ്യകള്‍ ദിവസ വിഭാഗത്തില്‍ 12, 22, 18, 15, 9, 27 ഉം മാസ വിഭാഗത്തില്‍ 10 ഉം ആണ്. ദിവസ വിഭാഗ നമ്പറുകള്‍ ഏത് ക്രമത്തിലും പൊരുത്തപ്പെടുത്താമെങ്കിലും, 100 മില്യണ്‍ ദിര്‍ഹം ജാക്ക്‌പോട്ട് നേടാന്‍ മാസ വിഭാഗ നമ്പര്‍ കൃത്യമായ പൊരുത്തമുള്ളതായിരിക്കണം. കഴിഞ്ഞ വര്‍ഷമാണ് യുഎഇ ലോട്ടറി ആരംഭിച്ചത്. ഇതിനുശേഷം യുഎഇ ലോട്ടറി ഇതിനോടകം 60 പേര്‍ക്ക് 100,000 ദിര്‍ഹം സമ്മാനമായി നല്‍കിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റുകള്‍ യുഎഇ ലോട്ടറിയുടെ വെബ്സൈറ്റ് വഴി വാങ്ങാന്‍ കഴിയുമെങ്കിലും കമ്പനി ഉടന്‍ തന്നെ ഒരു ആപ്പ് പുറത്തിറക്കും എന്ന് ബിഷപ്പ് വൂസ്ലി അറിയിച്ചു. യുഎഇ ലോട്ടറി കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ഇന്ധന സ്റ്റേഷനുകള്‍ തുടങ്ങിയ റീട്ടെയില്‍ ഇടങ്ങളില്‍ ടിക്കറ്റുകള്‍ ഉടന്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നുവെന്ന് ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍ എന്ന് മുതലായിരിക്കും ഇത് എന്നതില്‍ വ്യക്തതയില്ല. ക്യാഷ് രജിസ്റ്ററിലെ സ്‌ക്രാച്ച്-ഓഫ് ടിക്കറ്റുകളുടെ ഒരു ബിന്‍, ലക്കി ഡേ ടിക്കറ്റുകള്‍ വാങ്ങുന്നതിനുള്ള ടെര്‍മിനലുകള്‍ അല്ലെങ്കില്‍ ഒരു ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ എന്നിവയുടെ രൂപത്തില്‍ ആയിരിക്കും ഈ സംരംഭം ആവിഷ്‌കരിക്കുക എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. യു എ ഇ ലോട്ടറി രാജ്യത്തെ ഏക നിയന്ത്രിത ലോട്ടറി പ്രവര്‍ത്തനമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)