Posted By user Posted On

ഖത്തറിൽ പലയിടങ്ങളിലും മഴ, വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം

ദോഹ: ഖത്തറിന്‍റെ പല പ്രദേശങ്ങളിലും മഴ. ഖത്തറിന്‍റെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത തീവ്രതയിൽ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുലര്‍ച്ചെയോടെയാണ് ദോഹ ഉള്‍പ്പെടെ പല ഭാഗങ്ങളിലും നേരിയ തോതില്‍ മഴ പെയ്തത്.ഇൻഡസ്ട്രിയൽ ഏരിയ, അൽഖോർ, വക്ര തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെട്ടു. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെ തീരപ്രദേശങ്ങളിൽ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും, ഇടയ്ക്കിടെ പൊടിപടലങ്ങളോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കാലത്ത് വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതിന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ, കഹ്‌റാമ, സോഷ്യൽ മീഡിയ വഴി അവശ്യ സുരക്ഷാ നിർദേശങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കാനും കഹ്‌റാമ അഭ്യർഥിച്ചിട്ടുണ്ട്.വെള്ളവുമായി ബന്ധം വരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഓഫ് ആക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മഴയുടെ സാഹചര്യം കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *