
ഖത്തറില്‍ ബേർഡ് കാളിങ് ഉപകരണങ്ങൾ പിടിച്ചെടുത്ത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
ദോഹ: അൽ റീം സംരക്ഷിത മേഖലകളിൽ അനധികൃതമായി സ്ഥാപിച്ച ബേർഡ് കാളിങ് ഉപകരണങ്ങൾ പിടിച്ചെടുത്ത് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ഇണകളെ ആകർഷിക്കാൻ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്ന നിയമവിരുദ്ധ ‘ബേർഡ് കാളിങ്’ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ‘സവായത്ത്’ എന്ന പേരിൽ അറിയപ്പെടുന്ന ഉപകരണമാണ് മരുഭൂമിയിലെ കുറ്റിക്കാടുകൾക്കും മറ്റുമിടയിലായി ഒളിപ്പിച്ചുവെച്ചത്.
പക്ഷിവേട്ടകൾക്കും മറ്റുമായാണ് നിയമവിരുദ്ധമായ ഈ ഉപകരണം ഉപയോഗിക്കുന്നത്. വ്യാജമായ ഈ ശബ്ദം തിരിച്ചറിയാതെ പക്ഷികൾ തേടിയെത്തുമ്പോൾ അവയെ വേട്ടയാടുകയാണ് ചെയ്യുന്നത്. പിടിച്ചെടുത്തവയുടെ ദൃശ്യങ്ങൾ മന്ത്രാലയം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. ഉപകരണങ്ങൾ കണ്ടുകെട്ടി, കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
ഇത്തരത്തിലുള്ള നിയമവിരുദ്ധ ഉപകരണങ്ങളും മാതൃകകളും സ്വീകരിക്കരുതെന്ന് അധികൃതർ അറിയിച്ചു. പക്ഷികളുടെ വേട്ടയാടൽ സീസൺ ഫെബ്രുവരി 15ന് അവസാനിച്ചതായും, നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ കർശനമായി നിരോധനമുള്ള ഉപകരണമാണ് ബേർഡ് കാളിങ് ഡിവൈസ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)