
യുഎഇയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ? ടൂറിസ്റ്റ് വിസകള്‍ വിവിധ തരം, ചെലവ് അറിഞ്ഞിരിക്കണം
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു സര്‍വ്വേ അനുസരിച്ച് ഇന്ത്യക്കാരുടെ ഇഷ്ട ലക്ഷ്യ സ്ഥാനങ്ങളെടുത്താല്‍ ആദ്യ അഞ്ചില്‍ യുഎഇക്കും സ്ഥാനമുണ്ട്. യുഎഇയിലേക്ക് സന്ദര്‍ശനം നടത്തുന്നവര്‍ രാജ്യത്തെ ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. വിസക്കുള്ള ചെലവ്, നടപടിക്രമങ്ങള്‍, വിവിധ വിസ വിഭാഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് യുഎഇയിലേക്ക് വരുന്ന സന്ദര്‍ശകര്‍ അറിഞ്ഞിരിക്കേണ്ടത്. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് പറയാന്‍ പോകുന്നത്.
ആദ്യം എത്ര തരം ടൂറിസ്റ്റ് വിസകള്‍ യുഎഇയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് നോക്കാം. പ്രധാനമായും നാല് തരം ടൂറിസ്റ്റ് വിസകളാണ് യുഎഇയിലുള്ളത്. വിസയുടെ കാലാവധിയും സാധുതയുള്ള എന്‍ട്രികളുടെ എണ്ണവുമെല്ലാം പരിഗണിച്ച് കൊണ്ടാണ് വിസകളെ കാറ്റഗറികളായി തിരിച്ചിട്ടുള്ളത്. ഇതില്‍ ഒന്നാമത്തേത് ഷോര്‍ട്ട്- ടേം ടൂറിസ്റ്റ് സിംഗിള്‍ എന്‍ട്രി വിസയാണ്. 30 ദിവസം വാലിഡിറ്റിയുള്ള ഈ വിസ ഉപയോഗിച്ച് ഒരു തവണ യുഎഇ സന്ദര്‍ശനം നടത്താനാകും. ഈ വിസയുടെ കാലാവധി നീട്ടാനാകില്ല. ഇതിന് ചെലവ് വരുന്നത് 250 ദിര്‍ഹമാണ്.രണ്ടാമത്തേത് ഷോര്‍ട്ട് ടോം മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ്. 30 ദിവസം തന്നെ സാധുതയുള്ള ഈ വിസ ഉപയോഗിച്ച് ഒന്നിലധികം തവണ രാജ്യത്തേക്ക് പ്രവേശിക്കാനാകും. ഈ വിസയടെയും കാലാവധി നീട്ടാനാകില്ല എന്ന കാര്യം ശ്രദ്ധിക്കണം. ഫീസ് വരുന്നത് 690 ദിര്‍ഹമാണ്. അടുത്തത് ലോങ്-ടേം സിംഗിള്‍ എന്‍ട്രി വിസയാണ്. 90 ദിവസം വാലിഡിറ്റിയുള്ള ഈ വിസ ഉപയോഗിച്ച് ഒരു തവണ യുഎഇയിലേക്ക് പ്രവേശിക്കാം. ചെലവ് 600 ദിര്‍ഹമാണ്. നാലാമത്തെ വിഭാഗം ലോങ് ടേം, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ്. 90 ദിവസം കാലാവധിയുള്ള ഈ വിസ ഉപയോഗിച്ച് ഒന്നിലധികം തവണ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കും. ചെലവ് വരുന്നത് 1740 ദിര്‍ഹമാണ്. വിസക്കായി അപേക്ഷിക്കുന്ന സമയത്ത് കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധി ശേഷിക്കുന്ന പാസ്പോര്‍ട്ട്, ആവശ്യമായ പണം കൈവശമുണ്ടെന്ന് കാണിക്കുന്നതിനായി ബാങ്ക് സ്റ്റേറ്റ്മെന്‍റ്, സാധുതയുള്ള ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ രേഖകളാണ് സമര്‍പ്പിക്കേണ്ടി വരിക.ഇനി അറിഞ്ഞിരിക്കേണ്ടത് ഇന്ത്യക്കാര്‍ക്കായി യുഎഇ നല്‍കുന്ന ഇ-വിസ, വിസ ഓണ്‍ അറൈവല്‍ സംവിധാനങ്ങളെ കുറിച്ചാണ്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. യുഎസ്, യൂറോപ്പ്യന്‍ യൂണിയന്‍, യുകെ, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സാധുതയുള്ള വിസ, റസിഡന്‍സി പെര്‍മിറ്റ് അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ സേവനം ലഭിക്കുക. ഇവരുടെ പാസ്പോര്‍ട്ടിനും കുറഞ്ഞത് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കണം.വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 14 ദിവസത്തേക്കുള്ള എന്‍ട്രി വിസ ലഭിക്കാന്‍ 100 ദിര്‍ഹം ഫീസ് നല്‍കണമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐസിപി വ്യക്തമാക്കുന്നത്. ഈ വിസയുടെ കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടാന്‍ 250 ദിര്‍ഹം ഫീസ് നല്‍കണം. അതേ സമയം, 60 ദിവസത്തേക്കുള്ള വിസക്കും 250 ദിര്‍ഹമാണ് ചെലവ് വരുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)