
കൂടുതൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഖത്തർ എയർവേസ്
ദോഹ: ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തര്‍ എയര്‍വേസ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്ന പെരുമ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നത്.
എന്നാല്‍, എയര്ബസില്നിന്നാണോ ബോയിങ്ങില്നിന്നാണോ വിമാനങ്ങള്‍ വാങ്ങുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. വലിയ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ഉടന്‍ നല്‍കുമെന്ന് കമ്പനി സി.ഇ.ഒ തിയറി ആന്റിനോറി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. വിമാനങ്ങള്‍ വാങ്ങാന്‍ തയാറെടുക്കുന്നതായി സി.ഇ.ഒ ബദര്‍ മുഹമ്മദ് അല്‍മീര്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫാന്‍ബറോ എയര്‍ഷോയില്‍ വെളിപ്പെടുത്തിയിരുന്നു.
നിലവില്‍ 250ലേറെ വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേസിനായി സര്‍വിസ് നടത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഓര്‍ഡര്‍ ചെയ്ത 198 വിമാനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലഭിക്കുകയുംചെയ്യും. ഇതിനു പുറമെയാണ് പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനുള്ള നീക്കം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)