
ഖത്തർ വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമം നാളെ
ദോഹ: ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗൺ ആംഫി തിയറ്ററിൽവെച്ച് നടക്കുന്ന ഇഫ്താർ സംഗമം വൈകീട്ട് നാലിന് ആരംഭിക്കും.
പ്രാഥമിക ആരോഗ്യ പരിശോധന, നോർക്ക സേവനങ്ങൾ, റമദാൻ സന്ദേശം, പ്രവാസി ഫോറം നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം തുടങ്ങിയ പരിപാടികൾ ഇഫ്താർ സംഗമത്തിൽ നടക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)