
ഗള്‍ഫ് മേഖലയിലെ ആദ്യത്തെ പൊതു ലൈബ്രറികളിലൊന്നായ ദാർ അൽ ഖുതുബ് അൽ ഖത്തരിയ വീണ്ടും തുറന്നു
ദോഹ: ഖത്തറിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിൽ ഒന്നാണ് ദാർ അൽ ഖുതുബ്. 2012ൽ ഖത്തർ ദേശീയ ലൈബ്രറി തുറക്കുന്നത് വരെ രാജ്യത്തിന്റെ നാഷൽ ലൈബ്രറി എന്ന പദവിയും ദാർ അൽ ഖുതുബിനായിരുന്നു. 1962 ഡിസംബറിൽ ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽ ആരംഭിച്ച വായനശാല ഗൾഫ് മേഖലയിലെ തന്നെ ആദ്യത്തെ പൊതു പുസ്തകാലയങ്ങളിൽ ഒന്നായി മാറി. 1982ല്‍ നാഷണൽ ലൈബ്രറി പദവി അമിരി ഉത്തരവിലൂടെ ലഭിച്ചു. 2012ൽ ക്യൂ.എൻ.എൽ സ്ഥാപിച്ചതോടെ ദാർ അൽ ഖുതുബിന്റെ ദേശീയ ലൈബ്രറി പദവി മാറി. തുടർന്ന് ലൈബ്രറി മ്യൂസിയമായി നിലനിർത്താനുള്ള നിർദേശത്തെ തുടർന്നാണ് നവീകരണം പൂർത്തിയാക്കി പുതുമോടിയും പ്രാതാപവും ഉൾകൊണ്ട് ദാർ അൽ കുതുബ് വീണ്ടും തലയുയർത്തുന്നത്.സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ആൽഥാനി അടക്കമുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)