
മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; കേരളത്തിലെ പ്രമുഖ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ്
അബുദാബി: കേരളത്തില്‍നിന്നും യുഎഇയിലേക്കുമുള്ള പ്രവാസി യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തില്‍നിന്ന് റാസ് അല്‍ ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍നിന്ന് റാസ് അല്‍ ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ കൊച്ചിയില്‍നിന്ന് റാസ് അല്‍ ഖൈമയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുക.പുതിയ സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയില്‍ ആകെ 250 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. യാത്രക്കാര്‍ക്ക് ഇന്‍ഡിഗോയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)