
ബിഗ് ടിക്കറ്റ്: 20 മില്യൺ ദിർഹം ബംഗ്ലാദേശിക്ക്, സമ്മാനം 14 പേരുമായി പങ്കിടും
ബിഗ് ടിക്കറ്റ് സീരീസ് 272 നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ബംഗ്ലാദേശിൽ നിന്നുള്ള ജഹാംഗിർ അലം. കപ്പൽ നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്ന 44 വയസ്സുകാരനായ അലം, ആറ് വർഷമായി ദുബായിൽ ആണ് ജീവിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന അലം നാട്ടിലുള്ള കുടുംബത്തിനായി കഠിനമായി ജോലി ചെയ്യുകയാണ്. മൂന്നു വർഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യപരീക്ഷണം നടത്തുന്ന അദ്ദേഹം 14 സുഹൃത്തുക്കൾക്കൊപ്പമാണ് എല്ലാ മാസവും ടിക്കറ്റ് എടുക്കാറ്. “പ്രാർത്ഥന സമയത്താണ് കോൾ വന്നത്. ഞാൻ പുറത്തിറങ്ങിയപ്പോൾ സുഹൃത്താണ് സന്തോഷ വാർത്ത പങ്കുവെച്ചത്. അതോടെ സന്തോഷം അണപൊട്ടി. ഇത് ശരിക്കും സ്പെഷ്യലാണ്, കാരണം എനിക്ക് മാത്രമല്ല മറ്റു 14 കുടുംബങ്ങൾക്ക് കൂടെയാണ് ഈ സമ്മാനം ലഭിക്കുന്നത്.” – അലം പറയുന്നു.
തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ദുബായിൽ ഒരു ചെറിയ ബിസിനസ് തുടങ്ങാനാണ് അലം ആഗ്രഹിക്കുന്നത്. അത് മാത്രമല്ല ബിഗ് ടിക്കറ്റുകൾ എടുക്കുന്നത് ഇനിയും തുടരും. തന്റെ വിജയം മത്സരത്തിൽ പങ്കെടുക്കാൻ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും അലം കരുതുന്നു.
മാർച്ച് മാസം വമ്പൻ സമ്മാനങ്ങൾ നേടാനുള്ള പ്രൊമോഷനുകളുമായാണ് ബിഗ് ടിക്കറ്റ് എത്തുന്നത്. 15 മില്യൺ ഗ്രാൻഡ് പ്രൈസ് ആണ് നേടാൻ അവസരം. കൂടാതെ പത്ത് ബോണസ് പ്രൈസുകളും നേടാം. 50,000 ദിർഹം വീതമാണ് നേടാനാകുക. ബിഗ് വിൻ മത്സരത്തിലൂടെ റേഞ്ച് റോവർ വെലാർ നേടാം.
മാർച്ചിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് AED 15 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. മാത്രമല്ല ഏപ്രിൽ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 50,000 ദിർഹം വീതം നേടാം, പത്ത് പേർക്ക്.
അത് മാത്രമല്ല, രണ്ടിലധികം ടിക്കറ്റുകൾ ഒറ്റത്തവണയായി വാങ്ങുന്നവർക്ക് സ്പിൻ ദി വീൽ ഗെയിം കളിക്കാം. മാർച്ച് ഒന്നിനും 25-നും ഇടയ്ക്കാണ് ടിക്കറ്റുകൾ വാങ്ങേണ്ടത്. ഏപ്രിൽ മൂന്നിന് ലൈവ് ഡ്രോയ്ക്ക് ഒപ്പം നടക്കുന്ന വിഗ് വിൻ മത്സരത്തിൽ നാല് വിജയികൾക്ക് വീൽ കറക്കാനും ഉറപ്പായ സമ്മാനങ്ങൾക്കും അവസരമുണ്ട്. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ഏപ്രിൽ ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ വിജയികളുടെ പേരുകൾ പ്രഖ്യാപിക്കും.
മാർച്ച് മാസം റേഞ്ച് റോവർ വെലാർ കാറും നേടാം. മെയ് മൂന്നാം തീയതിയാണ് വിജയിയെ പ്രഖ്യാപിക്കുക.
ബിഗ് ടിക്കറ്റിലൂടെ ഒരു സ്വപ്നവും അകലെയല്ല! അടുത്ത വിജയി നിങ്ങളാണോ? ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)