
ലൈറ്റർ ഒളിപ്പിച്ചു കടത്തി, വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ പുകവലി; മലയാളി അറസ്റ്റിൽ
വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ കയറി സിഗരറ്റ് വളിച്ച മലയാളി അറസ്റ്റിൽ. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണുസംഭവം ഉണ്ടായത്. ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്. വിമാനത്തിലേക്ക് ലൈറ്റർ ഒളിപ്പിച്ചു കടത്തിയ ശേഷം പുകവലിക്കുകയായിരുന്നു. ശുചിമുറിക്കുള്ളിൽ പുക ഉയർന്നതോടെ വിമാനത്തിലെ സുരക്ഷാഅലാം മുഴങ്ങുകയും യാത്രക്കാരനെ ജീവനക്കാർ പിടികൂടുകയുമായിരുന്നു. ഇയാളെ പിന്നീട് വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ തീപിടിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ കൈവശമോ ബാഗിലോ സൂക്ഷിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് നടപടി. എയർഇന്ത്യ എക്സ്പ്രസിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)