
റമദാനിൽ യുഎഇയിൽ 20 പള്ളികൾ കൂടി തുറന്നു; സ്ത്രീകൾക്കും സൗകര്യം
റമസാനിൽ കൂടുതൽ വിശ്വാസികൾക്ക് പ്രാർഥനാ സൗകര്യം ഒരുക്കി ഷാർജയിൽ 20 പള്ളികൾ കൂടി തുറന്നു. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി തുറന്ന പള്ളികളിൽ മൊത്തം 2000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ടാകുമെന്ന് ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് ചെയർമാൻ അബ്ദുല്ല അൽ സബൂസി അറിയിച്ചു. ജനങ്ങൾക്ക് സമാധാനപരമായി ആരാധന നിർവഹിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിവിധ പ്രദേശങ്ങളിലെ ജനസംഖ്യാനുപാതം പരിഗണിച്ച് കൂടുതൽ മസ്ജിദുകൾ നിർമിച്ച് പ്രാർഥനയ്ക്ക് അവസരം ഒരുക്കുമെന്നും പറഞ്ഞു. നൂതന സംവിധാനങ്ങളോടെ നിർമിച്ച മസ്ജിദുകളിൽ വനിതകൾക്കും പ്രാർഥിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.അൽ ബറാഷി, കൽബ, അൽസാഫ്, അൽഗൈൽ, ദൈദ്, അൽ ഷുഹൈല, ഖോർഫക്കാൻ, അൽഹറായ്, അൽഹംറിയ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ പള്ളി നിർമിച്ചത്. കഴിഞ്ഞ വർഷം റമസാനിൽ 30 എണ്ണം ഉൾപ്പെടെ 40 മസ്ജിദുകൾ തുറന്നിരുന്നു. ഇതര എമിറേറ്റുകളിലും പുതിയ പള്ളികൾ നിർമിച്ചുവരികയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)